സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ ആരോഗ്യരംഗം അപ്പാടെ തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ദിവസേനെ സംസ്ഥാനത്ത് നടക്കുന്നത്.
ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാണിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ ന്യായമെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാം കൂടി കൂട്ടിവച്ചാല്‍ അനാസ്ഥയുടെ വാല്യങ്ങള്‍ തന്നെയുണ്ടാകുമെന്നും വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















