യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്;അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട;കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചാരങ്ങൾക്കെതിരെ പ്രതികരണവുമായി അനൂപ് ജേക്കബ് രംഗത്ത്

കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചാരങ്ങൾക്കെതിരെ പ്രതികരണവുമായി അനൂപ് ജേക്കബ് രംഗത്ത് .നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ അനാവശ്യം ആണെന്നന്നും കേരളാ കോൺഗ്രസ് (ജേക്കബ്) പർട്ടി യു.ഡി.എഫി-ലെ ഒരു കക്ഷി എന്ന നിലയിൽ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. മറിച്ച് വരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട. കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം ചിലർ ബോധപൂർവ്വം നടത്തുകയാണ്.അനൂപ് ജേക്കബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി നിലവിലില്ലെന്ന പരാതിയുമായി ജോണി നെല്ലൂര്‍ രംഗത്ത് വന്നത് വാർത്തയായിരുന്നു .
യുഡിഎഫിന്റെ ഭാഗമായ അനുപിന്റെ പാര്‍ട്ടി ഇല്ലെന്നു ചൂണ്ടിക്കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയായിരുന്നു
യു ഡിഎഫിന്റെ സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍. നിലവില്‍ പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിന് ഒപ്പമാണ് ജോണി നെല്ലൂര്‍. ജോണി നെല്ലൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ അനൂപിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു . ചെയര്‍മാനായിരുന്ന താന്‍ പാര്‍ട്ടി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് നിലവിലില്ലെന്നാണ് നെല്ലൂരിന്റെ പരാതി. 2018 ഫെബ്രുവരി 24-നു കോട്ടയത്തു ചേര്‍ന്ന സംസ്ഥാന സമിതിയാണ് അനൂപിനെ പാര്‍ട്ടി ലീഡറായും നെല്ലൂരിനെ ചെയര്‍മാനായും തെരഞ്ഞെടുത്തത്. പാര്‍ട്ടി ഭരണഘടനപ്രകാരം പദവികള്‍ 2021 ഫെബ്രുവരി 23 വരെ നിലനില്‍ക്കും. ഇതിനിടെയാണു ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. ചെയര്‍മാനെന്ന നിലയില്‍ പാര്‍ട്ടി പിരിച്ചുവിട്ട് ജോസഫ് വിഭാഗത്തില്‍ ലയിച്ചെന്നാണു നെല്ലൂരിന്റെ വാദം. എന്നാല്‍ ജോസഫ് വിഭാഗത്തില്‍ ചേരാനുറച്ച നെല്ലൂരിനെ സംസ്ഥാന സമിതി പുറത്താക്കുകയായിരുന്നെന്ന് അനൂപ് ജേക്കബും പറയുന്നു.ഈ വിവാദങ്ങള്‍ താല്‍ക്കാലികമായി അടങ്ങിയതിനിടെയാണ് അനൂപിനെ ലക്ഷ്യമിട്ട് ജോണി നെല്ലൂരിന്റെ പുതിയ നീക്കം.
നെല്ലൂരിന്റെ നടപടിക്കെതിരേ അനൂപ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനും പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌ന പരിഹാരത്തിനായി ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha