കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോട്ടയം പനയ്ക്കപ്പാലത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണു മരിച്ചത്. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണു മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ജിബിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha