സുലേഖയ്ക്ക് സാധ്യതയില്ലെന്ന് ഇന്റലിജന്‍സ്

അന്തരിച്ച ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചര്‍ അരുവിക്കരയില്‍ നിന്നും മത്സരിച്ചാല്‍ ജയിക്കാനുള്ള സാധ്യതയില്ലെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായി സൂചന. സുലേഖ ടീച്ചറിന് ഒട്ടും ജനപ്രീതി ഇല്ലെന്നും ജി കാര്‍ത്തികേയന്റ സ്മരണയുടെ സഹതാപം ഇപ്പോള്‍ മണ്ഡലത്തിലെല്ലന്നും സൂചനയുണ്ട്.
അരുവിക്കര യുഡിഎഫിന്റെ കോട്ടയല്ല എന്നാല്‍ ജി കാര്‍ത്തികേയന്‍ മത്സരിക്കുമ്പോള്‍ ജയിക്കാറുണ്ട്. കാരണം സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാറില്ല. ആര്‍എസ്പിക്കും മറ്റും സീറ്റ് നല്‍കുമ്പോള്‍ കാര്‍ത്തികേയന്റെ വ്ിജയം അനായാസമാകും. എന്നാല്‍ ഇത്തവണ അരുവിക്കരയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് എം വിജയകുമാറാണ്. അദ്ദേഹത്തിന്റെ സ്വദേശമായ നെടുമങ്ങാട്ടെ ചില ഭാഗങ്ങള്‍ അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.
വിജയകുമാറിനെ ഇറക്കി അരുവിക്കര പിടിക്കാന്‍ സിപിഎം സര്‍വ്വതന്ത്രങ്ങളും പയറ്റും കാരണം ഇത് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. അവിടെ തോറ്റാല്‍ വിജയ കുമാറും അതോടെ ഇല്ലാതാകും.
തല്‍ക്കാലം പിണക്കങ്ങളൊക്കെ മാറ്റിവെച്ച് വിജയകുമാറിനുവേണ്ടി രംഗത്തിറങ്ങാന്‍ വിഎസിന് കേന്ദ്രകമ്മറി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിജയകുമാറുമായി വിഎസ്സിന് നല്ല ബന്ധമാണ്. നേരത്തെ വിഎസ് പക്ഷത്തെ പ്രധാനി ആയിരുന്നെങ്കിലും നിലനില്‍പ്പിനു വേണ്ടി പിണറായി പക്ഷത്തേക്ക് മാറുകയായിരുന്നു.
യുഡിഎഫിലാണ് പ്രതിസന്ധികള്‍ കൂടി വരുന്നത്.ബാര്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കെഎം മാണി തെറ്റും. ഇത് അരുവിക്കരയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ഏതായാലും സുലേഖയെത്തന്നെ യുഡിഎഫ് രംഗത്തിറക്കും. കാരണം യുഡിഎഫിന്റെ കയ്യില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയില്ല. അഥവാ മറ്റൊരു സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുകയാണെങ്കില്‍ ഗ്രൂപ്പും ജാഥകവും ഒക്കെ നോക്കുകയും ചെയ്യണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























