തട്ടകത്തില്‍ കയറി കളിക്കല്ലേ... യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും അഞ്ച് ലക്ഷം വീതം നല്‍കിയപ്പോഴെല്ലാം ഉറക്കത്തിലായിരുന്ന പാര്‍ട്ടി അവസാനം ബോബി ചെമ്മണ്ണൂര്‍ എത്തിയതോടെ വലിയ വാഗ്ദാനമായി രംഗത്ത്; രാജന്റെ മകന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനംചെയ്ത് സി.പി.എം.

കേരളത്തിന്റെ നോവായി മാറിയ നെയ്യാറ്റിന്‍കരയിലെ രാഹുലിനും രഞ്ജിത്തിനും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും 5 ലക്ഷം വീതം നല്‍കിയിരുന്നു. ഷാഫി പറമ്പിലും ശബരിനാഥനും വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്. അവര്‍ക്ക് നഷ്ടപെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്തം ഇന്ന് നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി എന്നാണ് അവര്‍ പറഞ്ഞത്.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സര്‍ക്കാരും കുട്ടികളുടെ സഹായത്തിനെത്തി. ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
അതേസമയം നാട്ടിലെ വിപ്ലവ പാര്‍ട്ടിയുടെ പൊടിപോലുമില്ലായിരുന്നു. പിന്നീട് സര്‍ക്കാരിനെ ഇടപെടുവിച്ച് പാര്‍ട്ടി ഞെളിഞ്ഞു നിന്നു. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ തൃശൂരില്‍ നിന്നും നേരിട്ടെത്തി വസ്തു വാങ്ങിയതോടെ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായി. ഇവരൊക്കെ ഇത്രയും ചെയ്തിട്ടും പാര്‍ട്ടി ഒന്നും ചെയ്തില്ലെങ്കില്‍ ചര്‍ച്ചയാകുമെന്ന സ്ഥിതിയായി. ഇതോടെ വന്‍ ട്വസ്റ്റുണ്ടാകുകയാണ്.
കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ ദമ്പതിമാരുടെ മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് സി.പി.എം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കാനാണു തീരുമാനം.
രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനം. ബാങ്ക് ഭരണസമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ. വ്യക്തമാക്കി.
അച്ഛന്‍ രാജനും അമ്മ അമ്പിളിക്കും രാഹുലും രഞ്ജിത്തും പ്രാര്‍ഥനയോടെ വിടനല്‍കി. കുഴിമാടങ്ങള്‍ക്കുമുന്നില്‍ പ്രാര്‍ഥനാദിനത്തില്‍ തിരികള്‍ കൊളുത്തി. അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തങ്ങള്‍ക്കു ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം സ്ഥലവും വീടും ലഭിക്കുമെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വില്‍പ്പന നടത്താന്‍ ധാരണയായത് നിയമപ്രകാരമാണെന്ന് സംഭവത്തിലെ പരാതിക്കാരി വസന്ത പറഞ്ഞു. തര്‍ക്കമുള്ള ഭൂമിക്ക് പട്ടയമുണ്ട്. അത് സുകുമാരന്‍ നായരുടെ പേരിലാണുള്ളത്. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ ആദ്യ ഉടമയുടെ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണണെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. അങ്ങനെയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തനിക്ക് ലഭിച്ചതെന്നും വസന്ത പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കാമെന്ന വാഗ്ദാനം രാജന്‍അമ്പിളി ദമ്പതികളുടെ മക്കള്‍ നിരസിച്ചിരുന്നു. ഭൂമിയില്‍ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങള്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരാണ്.വിവരാവകാശപ്രകാരമുള്ള രേഖയില്‍ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവര്‍ക്ക് വില്‍ക്കാനാവുന്നത് എന്നായിരുന്നു മക്കളായ രാഹുലും രഞ്ജിത്തും പ്രതികരിച്ചത്. കുട്ടികള്‍ ഇങ്ങനെ ഇത് പറഞ്ഞത് ആര് പറഞ്ഞിട്ടാണെന്ന ചോദ്യം ബാക്കിയാകുകയാണ്. അതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ജോലി വാഗ്ദാനം.
"
https://www.facebook.com/Malayalivartha