കാര്യങ്ങള്‍ മാറുമ്പോള്‍... അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്നക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറിയപ്പോള്‍ ചര്‍ച്ചകളും സജീവം

സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്നക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്വപ്നയെ എന്തിന് വേണ്ടിയായിരിക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്?
സ്വപ്ന ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് പോയാല്‍ അതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശമുണ്ടാകും. എന്നാല്‍ സ്വപ്നയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിക്കാന്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് പഞ്ചാബിലെ വിദ്യാഭ്യാസ സ്ഥാപനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇക്കുറി സ്വപ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപമാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്ന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്.
ഇതിന് മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നതിനിടയിലാണ് രമേശ് ചെന്നിത്തലക്കെതിരെ സ്വപ്ന ഐ ഫോണ്‍ ആരോപണം ഉന്നയിച്ചത്. ഇതിനുള്ള നിര്‍ദ്ദേശം സ്വപ്നക്ക് ലഭിച്ചത് ആശുപത്രി വാസത്തിനിടയിലായിരുന്നു . ഈ സമയത്ത് സ്വപ്നയെ നിരവധിയാളുകള്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന പ്രവര്‍ത്തിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ഐ ഫോണ്‍ സമ്മാനിച്ചത് അതില്‍ പങ്കെടുത്ത ഒരു സിപിഎം നേതാവിന് അറിയാമായിരുന്നു.
കോവളം എം എല്‍ എ വിന്‍സെന്റിനെതിരെ സി പി എം നേതാക്കള്‍ മുമ്പ് ഗൂഢാലോചന നടത്തി പീഡന പരാതി ഉന്നയിച്ചതും ഇരയുടെ ആശുപത്രിവാസത്തിനിടയിലായിരുന്നു. അന്ന് ഇക്കാര്യം ചിത്രങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു.
ആശുപത്രിയില്‍ നിന്ന് സ്വപ്ന നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് യൂണിടാക് എം ഡി ഐ ഫോണുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ആരോപണം ഉന്നയിച്ചതെന്നാണ് അന്നു പുറത്തു വന്ന സൂചനകള്‍. യൂണിടാക് എം ഡി യുമായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് സ്വപ്ന ദീര്‍ഘമായി സംസാരിച്ചിരുന്നു.
ജയിലില്‍ പ്രതിയെ സന്ദര്‍ശിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ എളുപ്പമല്ല. ജയിലിനകത്ത് ഇല്ലെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കണ്ണുകള്‍ സ്വപ്നയെ നിരീക്ഷിക്കുന്നുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഏജന്‍സികളെന്നു കേട്ടാല്‍ മുട്ട് വിറയ്ക്കും.ഇനിയും പേരുദോഷം കേള്‍പ്പിച്ചാല്‍ ജയില്‍ മേധാവി ഋജി രാജ് സിംഗ് തങ്ങളെ വെറുതെ വിടില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അതു കൊണ്ടു തന്നെ രഹസ്യ ഓപ്പറേഷനുകള്‍ നടത്താന്‍ എളുപ്പം ആശുപത്രിയാണ്. അവിടെ വിശ്വസ്തരായവരെ നിരീക്ഷണത്തിനും സുരക്ഷക്കും ഏര്‍പ്പാടാക്കിയാല്‍ മതി. മുമ്പും ഇത്തരക്കാരായ ഉദ്യോഗസ്ഥരെയാണ് സ്വപ്നക്ക് സുരക്ഷ ഒരുക്കാന്‍ നിയോഗിക്കാറുള്ളത്.
ഇക്കുറിയും സ്വപ്നയെ കാണാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് ഇഡി കരുതുന്നത്. സ്വപ്ന ആശുപത്രിയിലെത്തിയതറിഞ്ഞ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിയില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പാടാക്കാനും പോലീസിന് ഉത്തരവ് നല്‍കിയിട്ടുണ്ട്.
സ്വപ്നയുടെ പുതിയ നീക്കങ്ങളെ സൂക്ഷ്മമായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.സ്വപ്നയുടെ ഓരോ ചലനങ്ങളും അവര്‍ സാകൂതം നോക്കി കാണുന്നുണ്ട്. ഓരോ ആശുപത്രി വാസവും ഓരോ കഥയാവുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
"
https://www.facebook.com/Malayalivartha