അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍... പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും

അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. ആവശ്യമുന്നയിച്ച് ബന്ധുക്കള്‍ കായംകുളം പോലീസ് സ്റ്റേഷനിലെത്തി. ഇതേതുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്.
ഇന്നലെ രാവിലെ ബോധക്ഷയത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
"
https://www.facebook.com/Malayalivartha