അനിൽ പനച്ചൂരാന്റെ മരണകാരണം അറിയണം ;കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധു;അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബന്ധുക്കള്‍. മരണകാരണം എന്താണെന്നറിയാനാണ് പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ നല്ലതായിരിക്കുമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പറഞ്ഞതെന്നും അനില്‍ പനച്ചൂരാന്റെ ബന്ധു പ്രഫുല്ല ചന്ദ്രന്‍ വ്യക്തമാക്കി.
'അദ്ദേഹം ആരോഗ്യവാനായിരുന്നു. രാവിലെ അമ്പലത്തില്‍ പോയതാണ്. അവിടെനിന്നാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രികളില്‍ എത്തിച്ചു. അവിടെനിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ നല്ലതായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് പറഞ്ഞത്'- പ്രഫുല്ല ചന്ദ്രന്‍ വിശദീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തന്നെ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതിനാലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് പോലീസിന്റെ വിശദീകരണം.
കായംകുളം പോലീസ് തിരുവനന്തപുരത്ത് എത്തിയാല്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ആരംഭിക്കും. ഇതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അനില്‍ പനച്ചൂരാന്റെ മരണം സംഭവിച്ചത്. തിരികെവരുമെന്ന വാർത്ത കേൾക്കാനായി ആരാധകർ കൊതിച്ചിട്ടുണ്ടാകും. പക്ഷേ, പനച്ചൂരാൻ തിരികെ വന്നില്ല. കുവൈത്ത് യുദ്ധകാലത്ത് എഴുതിയതാണ് ഈ കവിത. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന പ്രവാസിയുടെ ദുഃഖമാണ് വരികളിൽ നിറച്ചത്. പിന്നീട് ‘അറബിക്കഥ’ എന്ന സിനിമയിലെത്തിയപ്പോഴാണ് ഈ വരികളും പാട്ടും വൻഹിറ്റായത്.ഗൃഹാതുരത്വം നിറയുന്ന വരികൾ സ്വന്തം നാടുവിട്ട് ദൂരെ പാർക്കുന്ന എല്ലാവർക്കും എന്നും പ്രിയപ്പെട്ടതാണ്. ‘നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതിവെച്ച വാക്കുകൾ’ എന്നു പനച്ചൂരാൻ എഴുതിയപ്പോൾ ആരാധകരുടെ മനസ്സിൽ പോരാട്ടച്ചൂടിന്റെ ചുവപ്പുപടർന്നു.ഒരു മെക്സിക്കൻ അപാരതയിലും അതേ മാജിക് ആവർത്തിച്ചു.
‘എന്നാളും പോരിനായി പോരുമോ സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം...
പഠനകാലത്തുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യംകാട്ടിയ പനച്ചൂരാൻ പിൽക്കാലത്ത് കടുത്ത വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്. ആരാധകലക്ഷങ്ങൾ പനച്ചൂരാന്റെ ഈ പാട്ടുകൾ ഇഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഏറ്റവുമിഷ്ടമുള്ള സ്വന്തം പാട്ട് മറ്റൊന്നായിരുന്നു.
സ്വ.ലേ. എന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ ‘ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരിപോലൊരു തോണി...’ എന്ന ഗാനം. ചുരുങ്ങിയകാലംകൊണ്ടുതന്നെ മലയാളസിനിമാഗാനശാഖയിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ പനച്ചൂരാനു കഴിഞ്ഞു. ‘ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം’ എന്നെഴുതിയ അതേയാൾതന്നെ ‘ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തുനിന്നതാര്’ എന്ന പ്രണയവരികളും കുറിച്ചു.
https://www.facebook.com/Malayalivartha