ഡോളര്‍ കടത്ത്... യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു... അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും ഡ്രൈവര്‍മാരെയാണ് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നത്

യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും ഡ്രൈവര്‍മാരെയാണ് കൊച്ചിയിലെ ഓഫീസില്‍ ചോദ്യംചെയ്യുന്നത്. അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും ഡ്രൈവര്‍മാരോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇപ്പോള്‍ ഇന്ത്യയിലില്ല. അന്വേഷണ ഏജന്‍സിക്ക് ഇവരെ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇവരെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ഡ്രൈവര്‍മാരെ ചോദ്യംചെയ്യുന്നത്.
അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും യാത്രകള്‍, ഇവരുമായി ബന്ധപ്പെട്ടിരുന്ന ആളുകള്‍ തുടങ്ങിയവയും ലഗ്ഗേജുകള്‍ കൈമാറിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
അസിസ്റ്റന്‍ഡ് പ്രോട്ടോക്കോള്‍ ഓഫീസര്‍ അടക്കം കൂടുതല്‍ പേരെ വരുംദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യംചെയ്യാനിരിക്കുകയാണ്. യുഎഇയില്‍നിന്ന് കോണ്‍സുലേറ്റിലേക്ക് വസ്തുക്കള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ പ്രോട്ടോക്കോള്‍ ഓഫീസിന്റെ അനുമതി ആവശ്യമാണ്. 2018ന് ശേഷം ഇത്തരത്തില്‍ സമ്മതപത്രം നല്‍കിയിട്ടില്ലെന്നാണ് നേരത്തെ പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അതിനു ശേഷവും സ്വപ്ന സുരേഷും സംഘവും സാധനങ്ങള്‍ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
വ്യാജ അനുമതി പത്രം ഉപയോഗിച്ചാണോ ഇത് എന്നതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അസിസ്റ്റന്‍ഡ് പ്രോട്ടോക്കോള്‍ ഓഫീസറെ നാളെ ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha