എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജാമ്യം... മൂന്ന് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജാമ്യം. തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റ് കേസുകള്‍ ഉള്ളതിനാല്‍ കമറുദ്ദീന് പുറത്തിറങ്ങാനാവില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു കമറുദ്ദീന്റെ ആവശ്യം.
എന്നാല്‍ 84 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. നവംബര്‍ 7 മുതല്‍ ജയിലിലാണ് കമറുദ്ദീന്‍. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം. കേസ് നടക്കുന്ന സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. എന്നാല്‍ ഇനിയും കേസുകള്‍ ഉള്ളതിനാല്‍ മോചിതനാകില്ല.
"
https://www.facebook.com/Malayalivartha