Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ബാര്‍ക്കോഴക്കേസില്‍ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി കേരളാ കോണ്‍ഗ്രസ്(എം), ഗുരുതര ഭവിഷ്യത്തെന്ന് മുന്നറിയിപ്പ്

28 MAY 2015 07:37 AM IST
മലയാളി വാര്‍ത്ത.

ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കി കേരളാ കോണ്‍ഗ്രസ്(എം). 31നകം ബാര്‍കോഴയില്‍ തീരുമാനമായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്നു കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിന് അന്ത്യശാസനം നല്‍കി. ബാര്‍കോഴ വിഷയത്തില്‍ ആഭ്യന്തരവകുപ്പും കോണ്‍ഗ്രസുമാണ് തനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്ന് പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലെ അഭിമുഖത്തില്‍ മാണി തുറന്നടിച്ചിരുന്നു. അതിനു പിന്നാലെയാണ് നാലുദിവസത്തിനകം പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുമെന്ന ശക്തമായ സന്ദേശം മാണിഗ്രൂപ്പ് കോണ്‍ഗ്രസിനു നല്‍കിയിരിക്കുന്നത്.
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മരിച്ച ഒഴിവില്‍ അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാണിഗ്രൂപ്പിന്റെ രാഷ്ട്രീയനിലപാട് യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ബാര്‍കോഴയിലെ വിജിലന്‍സ് അന്വേഷണത്തില്‍ കെ.എം. മാണിയ്‌ക്കെതിരേ കുറ്റപത്രം നല്‍കാനുള്ള തെളിവുകളുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂക്ഷമായി പ്രതികരിച്ചിരുന്നു.അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോരുന്നത് യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം മുന്നറിയിപ്പ് നല്‍കി.
ബാര്‍ ഉടമ ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളി മാണിയ്‌ക്കെതിരേയുള്ള മൊഴി നുണപരിശോധനയില്‍ ആവര്‍ത്തിച്ചുവെന്ന ഫോറന്‍സിക് ലാബ് ടെസ്റ്റ് പുറത്തുവരുകയും മാണിയ്‌ക്കെതിരേ കുറ്റപത്രം നല്‍കുമെന്ന് ചാനല്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തപ്പോള്‍ തന്നെ കെ.എം. മാണി രൂക്ഷമായി പ്രതികരിക്കുകയും അന്വേഷണറിപ്പോര്‍ട്ട് ചോരുന്നതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ െ്രെകം ബ്രാഞ്ചിനെ നിയോഗിച്ചത്. എന്നാല്‍ മാണിയെ അനുനയിപ്പിക്കാനായി നടത്തിയ അന്വേഷണനീക്കത്തിനു പിന്നാലെ അമ്പിളിയുടെ നുണപരിശോധനഫലം പൂര്‍ണരൂപത്തില്‍ പുറത്തുവന്നതോടെ സര്‍വതും കൈവിട്ടുപോയി. ചതിക്കപ്പെടുകയാണെന്ന തോന്നല്‍ കേരളാ കോണ്‍ഗ്രസില്‍ ശക്തമായതിനെത്തുടര്‍ന്നാണ് ഇനി ഇത്തരത്തില്‍ പോകാനാവില്ലെന്നും ബാര്‍കോഴ അന്വേഷണത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാതെ ഒന്നിച്ചുമുന്നോട്ടുപോകേണ്ട എന്നുമുള്ള ഭീഷണിയിലേയ്ക്കു മാണിഗ്രൂപ്പ് എത്തിയത്. അന്വേഷണവാര്‍ത്തകള്‍ പുറത്തുവരുന്നതിനോടുള്ള അസഹിഷ്ണുത പലതരത്തില്‍ പ്രകടിപ്പിച്ച കെ.എം. മാണി എന്നാല്‍ ബാര്‍കോഴയിലെ അന്വേഷണം മികച്ചരീതിയിലാണു നടക്കുന്നത് എന്നാണു ഇന്നലെ പരസ്യമായി പ്രതികരിച്ചത്.
സംസ്ഥാനം ഇന്നുവരെ കാണാത്ത തരത്തിലുള്ള അന്വേഷണമാണ് ബാര്‍ കോഴ കേസില്‍ നടക്കുന്നതെന്നു യു.ഡി.എഫ്. മധ്യമേഖലാജാഥ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യേവേ മാണി പറഞ്ഞു. ബാര്‍ കോഴ കേസില്‍ വിപുലമായ അന്വേഷണമാണു നടക്കുന്നത്. ഇതിലൂടെ സത്യം പുറത്തുവരും. അന്വേഷണവിവരം ചോരുന്നതില്‍ വിഷമമില്ല. എന്നാല്‍ നിറംപിടിച്ച കഥകളിലൂടെ അന്വേഷണത്തെ തടസപ്പെടുത്തുന്നതു ശരിയല്ലെന്നു മാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (59 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends