വരുന്നൂ സർക്കാർ ട്രാൻസ്പോർട്ട് കമ്പനി ..ജീവനക്കാർക്ക് ഓവർടൈം അലവൻസും പുതിയ യൂണിഫോമും.. രണ്ടായിരം ബസുകളുമായി കെ എസ് ആർ ടി സി സ്വിഫ്‌റ്റ് നിരത്തിൽ ഇറങ്ങും

വരുന്നൂ സർക്കാർ ട്രാൻസ്പോർട്ട് കമ്പനി ..ജീവനക്കാർക്ക് ഓവർടൈം അലവൻസും പുതിയ യൂണിഫോമും.. രണ്ടായിരം ബസുകളുമായി കെ എസ് ആർ ടി സി സ്വിഫ്‌റ്റ് നിരത്തിൽ ഇറങ്ങും
ട്രാൻസ്‌പോർട്ട് കോർപ്പറേഷന് സമാന്തരമായി കേരളത്തിൽ ആദ്യമായി പൊതുഗതാഗതത്തിന് സർക്കാർ ട്രാൻസ്പോർട്ട് കമ്പനി രൂപീകരിക്കുന്നു..'കെ -സ്വിഫ്റ്റ് ' എന്നായിരിക്കും പേര്..ശരവേഗത്തിൽ പറക്കുന്ന സ്വിഫ്റ്റ് അഥവാ ശരപ്പക്ഷിയുടെ പേരുതന്നെയാണ് പുതിയ സംവിധാനത്തിന് നൽകിയിരിക്കുന്നത്
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിലവിലുള്ള കോർപ്പറേഷനിൽ തുടരുമ്പോൾ സൂപ്പർ ഫാസ്റ്റ് മുതലുള്ള ദീർഘദൂര സർവീസുകളും സി.എൻ.ജി, ഇലക്ട്രിക് ബസുകളും ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ പുതിയ കമ്പനിയുടെ കീഴിലാക്കും. കെ.എസ്. ആർ.ടി.സി ജീവനക്കാർ നിലവിലെ സംവിധാനത്തിൽ തുടരും. കമ്പനിയുമായി ബന്ധമുണ്ടാവില്ല.
കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എൻ.ജി, ഇലക്ട്രിക് ബസുകൾക്കായി കെ.എസ്.ആർ.ടി.സിക്കു കീഴിൽ ഉപ കോർപ്പറേഷൻ രൂപീകരിക്കാനായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം.
അതിനായി എം.ഡി ബിജു പ്രഭാകർ കണ്ടെത്തിയ പേരാണ് 'സ്വിഫ്റ്റ് '. എന്നാൽ വീണ്ടും ഒരു കോർപറേഷൻ രൂപീകരിച്ചാൽ കെ. എസ്. ആർ.ടിസിയുടെ ദുർഗതിയാകുമോ എന്ന ആശങ്ക കണക്കിലെടുത്താണ് കമ്പനി മതിയെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചത്
കമ്പനി പ്രാബല്ല്യത്തില്‍ വന്നാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. അതില്‍ പ്രധാനപ്പെട്ടത് കോര്‍പ്പറേഷന്റെ നിയമങ്ങളും ആനുകൂല്യങ്ങളും ഈ പുതിയ കമ്പനിയെ ബാധിക്കില്ലെന്നാണ്. അതുപോലെ നിലിവിലുള്ള കോര്‍പ്പറേഷന്റെ ഒരു ബാധ്യതയും ഈ പുതിയ കമ്പനിയെ ബാധിക്കില്ല. ഈ പുതിയ കമ്പനിക്ക് മാത്രമായി പുതിയ നിയമ വ്യവസ്ഥകളും, വേതന വ്യവസ്ഥകളും ആയിരിക്കും.
എല്ലാവര്‍ക്കും പുതിയ തരത്തിലുള്ള യൂണിഫോമുകളും എട്ടുമണിക്കൂര്‍ കഴിഞ്ഞ് അധികം ജോലി ചെയ്യുന്ന എല്ലാ മണിക്കൂറുകള്‍ക്കും ഓവര്‍ടൈം അലവന്‍സുകളും നല്‍കും. ഈ കമ്പനിയില്‍ തൊഴിലാളി സംഘടനകള്‍ പുതുതായി രജിസ്റ്റ്ര്‍ ചെയ്യേണ്ടിവരും.
പിരിച്ചുവിട്ട ദിവസവേതനക്കാർക്ക് കരാർ നിയമനം നൽകും .എന്നാൽ സ്ഥിരനിയമനം നൽകില്ല,
മുടക്കുമുതൽ 510 കോടി ആയിരിക്കും..കിഫ്ബി സഹായധനമായി നല്‍കുന്ന തുക ഉദ്ദേശ്യം 280 കോടി രൂപയും കമ്പനിക്കായി ഉപയോഗിക്കും.
കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നല്‍കുന്ന 180 കോടി തുക മുഴുവന്‍ പുതിയ ഇലക്ട്രിക് ബസ്സുകള്‍ വാങ്ങിക്കാനാണ് ഉപയോഗിക്കുക. ഇതോടൊപ്പം കേരള സര്‍ക്കാരിന്റെ 50 കോടി രൂപയും ചേര്‍ത്താണ് പുതിയ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ കിഫ്ബിയില്‍ നിന്നും ലോണായി നല്‍കപ്പെടുന്ന കടബാധ്യത കമ്പനിയുടെ വരവില്‍ നിന്നും ഘട്ടം ഘട്ടമായി അടച്ചുതീര്‍ക്കും.
പുതിയ കമ്പനി വാങ്ങുന്ന ബസുകളുടെ എണ്ണം ഇങ്ങനെ ..സി.എൻ.ജി : 310,ഇലക്ട്രിക് : 50, സ്ലീപ്പർ എ.സി -8,പ്രീമിയം എ.സി സീറ്റർ-20,കൺവെൻഷണൽ എയർ സസ്‌പെൻഷൻ-72
ജില്ലകൾ ബന്ധിപ്പിച്ച് സർവീസുകൾ നടത്തുന്ന സ്വകാര്യ ബസുകളും റൂട്ടും ഉടമകളുടെ സമ്മതത്തോടെ കമ്പനി ഏറ്റെടുക്കും. അവർക്ക് വാടക നൽകും
കുട്ടികളുടെ യാത്രയ്‌ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ബസുകൾ നൽകും. ഓഫീസ് ജീവനക്കാർക്കും ഈ സേവനം നൽകും എന്നതും നിലവിൽ വരാൻ പോകുന്ന പുതിയ ട്രാൻസ്പോർട്ട് കമ്പനി ആകർഷണമാണ്
https://www.facebook.com/Malayalivartha