ഈ സാഹസം മുഴുവൻ കാണിച്ചത് കോവിഡ് ബാധിച്ച അഹാനയെ ഒരു നോക്ക് കാണാന്‍ എന്ന് പ്രതി; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പൊലീസ്...

ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവ്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിൽ ഉൾ അക്ബറാണ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല
കൃഷ്ണകുമാറിന്റെ തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള വീട്ടില്‍ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. രാത്രി ഒൻപതരയോടെ യുവാവ് ഗേറ്റിലടിച്ചു ബഹളം വക്കുകയായിരുന്നു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽ കാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ഗേറ്റ് ചാടി അകത്തു കയറി വാതിലിൽ ചവിട്ടി .. കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയായിരുന്നു അതിക്രമം
പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തദേശ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു
https://www.facebook.com/Malayalivartha