പറഞ്ഞാല്‍ പറഞ്ഞതു തന്നെ... സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗവും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎയും ഒറ്റക്കെട്ടായി നില കൊണ്ടതിന്റെ ഫലം ലഭിച്ചു; പന്തീരങ്കാവ് കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കുമ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ സജീവം

ഒടുവില്‍ പിണറായി വിജയന്റെ ആത്മാഭിമാനം എന്‍ ഐ എ സംരക്ഷിച്ചു. ഇനി ജീവിതകാലം മുഴുവന്‍ അദ്ദേഹം എന്‍ഐഎയോട് കടപ്പെട്ടിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ ഐ എയും ഒറ്റക്കെട്ടായി നില കൊണ്ടതിന്റെ ഫലമാണ് പന്തീരങ്കാവ് കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കാന്‍ കാരണമെന്നാണ് കരുതുന്നത്. അത് ശരിയായാലും തെറ്റായാലും തോമസ് ഐസക്കിന്റെയും എം. എ ബേബിയുടെയും നേതൃത്വത്തിലുള്ള സി പി എം നേതാക്കള്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്. സി.എം. രവീന്ദ്രന് എന്‍ ഐ എയില്‍ നിന്നും കിട്ടിയ നീതി പോലും ത്വാഹക്ക് കിട്ടിയില്ലെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു.
അലനെയും ത്വാഹയെയും കോടതി വെറുതെ വിട്ടപ്പോള്‍ മുതല്‍ സി പി എമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥത പ്രകടമായിരുന്നു. അവരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ജാമ്യം റദ്ദാക്കാന്‍ കാരണമെന്ന് പല സി പിഎം നേതാക്കളും വിശ്വസിക്കുന്നു.
പന്തീരങ്കാവ് കേസില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാടാണ് എന്‍ ഐ എ നല്‍കിയ അപ്പീലിലൂടെ ഹൈക്കോടതി അംഗീകരിച്ചത്. അലന്‍ ജാമ്യത്തില്‍ തുടരുന്നതോടെ പന്തീരങ്കാവ് കേസിന്റെ ബാക്കി നടത്തിപ്പ് ത്വാഹയിലേക്ക് മാത്രമായി മാറുകയാണ്. എന്‍ഐഎ കോടതിയില്‍ ഉടന്‍ കീഴടങ്ങാനാണ് ത്വാഹയുടെ തീരുമാനം. നിര്‍ധന കുടുംബത്തിലുള്ള ത്വാഹയുടെ ജീവിതമാണ് ഫലത്തില്‍ വെള്ളത്തിലായത്.
സ്വര്‍ണ്ണകടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന എന്‍ ഐ എയോട് സി.പിഎം. നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്. സ്വര്‍ണ്ണ കേസിന് മുമ്പാണ് അലന്റെയും ത്വാഹയെയും കേസില്‍ എന്‍ ഐ എ പിടിമുറുക്കിയത്. സര്‍ക്കാര്‍ പിടിച്ചുകൊടുത്ത അലനും ത്വാഹയെയും സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വതന്ത്രരായി നടക്കുന്നതില്‍ ചില സി പി എം നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.
സര്‍ക്കാര്‍ നേരിട്ട വലിയ രാഷ്ടീയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്ന രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. സിപിഐയും ഇടതുപക്ഷ ചേരിയിലെ പല പ്രമുഖരും സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തി. അലനും ത്വാഹയ്ക്കും ജാമ്യം അനുവദിച്ചുളള എന്‍ഐഎ കോടതി വിധി കൂടി വന്നതോടെ സര്‍ക്കാര്‍ നിലപാട് പരാജയപ്പെട്ടെന്ന വാദങ്ങള്‍ക്കും ശക്തിയേറി. എന്നാല്‍ ഇവര്‍ക്കെതിരായ യുഎപിഎ കേസ് പ്രഥമദൃഷ്യാ നിലനില്‍ക്കുമെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിന്റെയും എന്‍ഐഎ യുടെയും കണ്ടെത്തലുകള്‍ അംഗീകരിച്ചിരിക്കുകയാണ്. സത്യത്തില്‍ പിണറായിക്ക് ഇതു നല്‍കിയ ആശ്വാസം ചെറുതല്ല .
പ്രായത്തിന്റെ അനുകൂല്യവും മാനസികാവസ്ഥയും അലന്റെ ജാമ്യത്തിന് അംഗീകാരം നല്‍കിയപ്പോള്‍ കേസിന്റെ ഇനിയുളള നടപടികള്‍ ത്വാഹയെ കേന്ദ്രീകരിച്ചാകും. വിധി വരുമ്പോള്‍ മലപ്പുറത്ത് കെട്ടിട നിര്‍മാണ ജോലിക്കായി പോയിരിക്കുകയായിരുന്നു ത്വാഹ. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കീഴടങ്ങാനാണ് ത്വാഹയുടെ തീരുമാനം. ദരിദ്രകുടുംബത്തില്‍ നിന്നുളള ചെറുപ്പക്കാനാണ് ത്വാഹ. എന്നാല്‍ അലനായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉള്‍പ്പെടെ പിന്തുണ ലഭിച്ചത്. തോമസ് ഐസക് അടക്കമുളള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എത്തിയതും അലന്റെ വീട്ടില്‍ മാത്രമായിരുന്നു. എന്നാല്‍ മുമ്പ് നല്‍കിയ അതേ നിലയില്‍ നിയമസഹായം തുടര്‍ന്നും നല്‍കുമെന്നാണ് കോഴിക്കോട്ട് നേരത്തെ രൂപികരിച്ച അലന്‍ താഹ ഐക്യദാര്‍ഢ്യ സമിതിയുടെ നിലപാട്. അലനും സാമ്പത്തികമായും സാമൂഹികമായും പിന്തുണ ഏറെയാണ്. എന്നാല്‍ ത്വാഹക്ക് എത്ര കാലം സഹായം തുടര്‍ന്ന് ലഭിക്കുമെന്ന് കണ്ടറിയാം. അലനെ രക്ഷപ്പെടുത്തിയതിന് പിന്നില്‍ സി പി എമ്മിലെ ഔദ്യോഗിക പക്ഷ നേതാക്കളുണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. ഏതായാലും അവര്‍ക്ക് പിണറായിയുമായി ബന്ധമില്ല.
അലനും താഹയും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ സംസാരിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും പറയുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ വരെ ഇവര്‍ പിണറായിയുടെ നിലപാടുകളെ ചോദ്യം ചെയ്തിട്ടുണ്ട്.
അലന്‍, താഹ വിഷയത്തില്‍ അസാധാരണ നടപടിയാണ് പിണറായിയുടെ ഭാഗത്ത് നിന്ന് മുമ്പ് ഉണ്ടായത്. താന്‍ അമിത് ഷായുടെ കാലു പിടിക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം അമിത്ഷാക്ക് കത്തെഴുതി. എന്നാല്‍ കത്തെഴുത്തില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കുന്നവരാണ് അധികവും. കോടിയേരി ബാലകൃഷ്ണന്റെ സമര്‍ദ്ദം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിരുന്നു.
പന്തീരങ്കാവിലെ പാര്‍ട്ടിക്കാര്‍ പൂര്‍ണമായും ഔദ്യോഗിക പക്ഷത്തിന് എതിരായി കഴിഞ്ഞു. ഇടതു പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ കുടുംബത്തിനൊപ്പമാണ് നില്‍ക്കുന്നത്. ചെറുപ്പക്കാരുടെ കുടുംബം സി പി എമ്മിന് എതിരായി മാറാത്തത് അതു കൊണ്ടാണ് . കേസ് യു പി എ ഏറ്റെടുത്തതിന് പിന്നാലെയുള്ള എല്ലാ നടപടികളും മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. താന്‍ അറിഞ്ഞിട്ടല്ല കേസ് എന്‍ ഐ എ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് ശരിയല്ലെന്ന് അലന്റെയും താഹയുടെയും കുടുംബം വിശ്വസിക്കുന്നു.
വിഷയത്തില്‍ മുസ്ലീം ലീഗ് ഇടപെട്ടത് സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അലനും താഹയും ഇസ്ലാം മത വിശ്വാസികളാണ്. ലീഗ് ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുനീറിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ അലന്റെയും ത്വാഹയുടെയും കുടുംബത്തെ സ്ഥിരം സന്ദര്‍ശിക്കുന്നുണ്ട്. ത്വാഹയുടെ അറസ്റ്റ് ഒരു കൂട്ടം പേരുടെ കണ്ണിലും മനസിലും കനലായി എരിയുകയാണ്. അത് അഗ്‌നിയായി മാറുമോ എന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha