കട്ടവനെ കിട്ടാതെ വരുമ്പോള്‍ കിട്ടിയവനെ ചോദ്യം ചെയ്യുന്നോ ? സ്വർണ്ണക്കടത്തിലെ മുഴുവൻ തട്ടിപ്പിന്റെയും സൂത്രധാരനോ ? അറ്റാഷെ പഠിച്ച കള്ളന്‍ എല്ലാം സ്വപ്‌നയ്ക്കുവേണ്ടി

കട്ടവനെ കിട്ടാതെ വരുമ്പോള്‍ കിട്ടിയവനെ ചോദ്യം ചെയ്തു എന്ന പറഞ്ഞതുപോലെയായി ഡോളര്‍ കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
സ്വര്‍ണത്തട്ടിപ്പിനും സ്വര്‍ണക്കള്ളക്കടത്തിനും ഒത്താശ ചെയ്ത അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ദുബായിലേക്ക് ജൂലൈ 15ന് പറന്നു രക്ഷപ്പെട്ടതാണ്. സ്വപ്നാ സുരേഷിന്റെ ഏറ്റവും അടുപ്പക്കാരനായ അറ്റാഷെയെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ വഴിയില്ലാത്തിടത്തോളം കാലം ഡ്രൈവര്‍മാരെ പിടിച്ച് ചോദ്യം ചെയ്തിട്ട് വലിയ നേട്ടമുണ്ടാകുമോ.
ഡോളര്‍കടത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചു എന്ന സ്വപ്ന്ാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്നത്. ഈ ഡ്രൈവര്‍മാര്‍ക്ക് മന്ത്രി ജലീലും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ബന്ധമുണ്ടെന്നു കണ്ടാല്‍ കേസില്‍ നിര്‍ണായക സാധ്യതകള്‍ തെളിഞ്ഞുവരാം. അതല്ലെങ്കില്‍ പിന്നെ രണ്ടു ഡ്രൈവര്‍മാരെ കസ്റ്റംസ് തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടുകാര്യമൊന്നുമിണ്ടാകില്ല.
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ കേരളത്തില്‍ ആരുമറിയാതെ ഡല്‍ഹി വഴി ഇന്ത്യ വിട്ടുപോയത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെ മുങ്ങിയ യുഎഇ അറ്റാഷെയെ തിരിച്ചു കിട്ടാനുള്ള സാധ്യതയെക്കുറിച്ചാണ് രാജ്യം ആലോചിക്കേണ്ടത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടെങ്കിലും എംബസി കാര്യമായ പ്രതികരണം നടത്തിയതുമില്ല.
അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയതെന്നും ഈ ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നും നിര്‍ബന്ധം പറഞ്ഞ സാഹചര്യത്തില്‍ അറ്റാഷെയെ രാജ്യങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് തിരികെ എത്തിക്കാനാണ് തീരുമാനമുണ്ടാകേണ്ടത്.
സ്വര്‍ണക്കള്ളക്കടത്തിലെ മുഴുവന്‍ തട്ടിപ്പുകളും അറ്റാഷെയെ ചോദ്യം ചെയ്താല്‍ പുറത്തു വരുമെന്ന് തീര്‍ച്ചയാണ്. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അറ്റാഷെയ്ക്കു വേണ്ടിക്കൂടിയോ അതോ അറ്റാഷെ സ്വപ്നയ്ക്ക് ചെയ്തുകൊടുത്ത പ്രത്യുപഹാരമോ എന്നതാണ് പുറത്തുവരേണ്ടത്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അറ്റാഷെയില്‍ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ അപ്രതീക്ഷിതമായി യുഎഇ യിലേക്ക് മുങ്ങിയത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനല്‍ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോള്‍ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മര്‍ദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഔദ്യോഗിക വേഷത്തില്‍ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി. ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ വ്യക്തമാക്കുക മാത്രമല്ല കസ്റ്റംസ് ബാഗേജ് പിടിച്ചുവച്ചതു മുതല്‍ അറ്റാഷെയും സ്വപ്നയും സരിത്തും മറ്റ് പ്രതികളും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നതും രേഖാമൂലം പുറത്തു വന്നിരുന്നു. അറ്റാഷെയും സരിത്തും തമ്മില്‍ കഴിഞ്ഞ ജൂലൈ മൂന്നിനും അഞ്ചിനും ഫോണ്‍ വിളികള്‍ നടന്നിട്ടുണ്ടെന്ന് കോള്‍ രജിസ്റ്റര്‍ വ്യക്തമാക്കുന്നു.
അറ്റാഷെയും സ്വപ്നയും തമ്മില്‍ ജൂണ്‍ ഒന്നിനു ശേഷം രക്ഷപ്പെടുന്നതു വരെ 117 ഫോണ്‍ വിളികളുണ്ടായി. ജൂലൈ 1 മുതല്‍ 4 വരെ മാത്രം അറ്റാഷെയും സ്വപ്നയും തമ്മില്‍ 35 തവണ ഫോണില്‍ വിളിച്ചു. ജൂലായ് മൂന്നിനു മാത്രം 20 തവണ ഫോണില്‍ വിളിച്ചു. വേണ്ട ഒത്താശകള്‍ക്കും ധാരണകള്‍ക്കും രഹസ്യം കൈമാറലുകള്‍ക്കും ശേഷമാണ് ജൂലൈ 15ന് അറ്റാഷെ ഇന്ത്യ വിട്ടുപോയത്.
അറ്റാഷെയെ ചോദ്യം ചെയ്യാനായി എന്‍ഐഎയും കസ്റ്റംസും അപേക്ഷ നല്‍കിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായ ആ രക്ഷപ്പെടല്‍. അറ്റാഷയെ കൂടാതെ യുഎഇ കോണ്‍സില്‍ ജനറലിനെയും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന നിരവധി തവണ വിളിച്ച ഫോണ്‍ രേഖകള്‍ എല്ലാറ്റിനും തെളിവായി ബാക്കിനില്‍ക്കുന്നു.
അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം കടത്തിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാന്‍ അനുവദിക്കില്ലെന്നും തുറക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ അന്ന് കംസ്റ്റസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തില്‍ തന്നെ ് ബാഗ് തുറക്കുകയും സ്വര്‍ണം പിടികൂടുകയും ചെയ്യുകയായിരുന്നു.
അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് സരിത്തിനെയും ന കസ്റ്റഡിയിലെടുത്തത്. പിന്നീട് പിടിയിലായ സ്വപ്നയും അറ്റാഷെയ്ക്കെതിരെ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് സന്ദീപ് നായരും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അത്തരത്തില്‍ ഒപു നടപടിയുമുണ്ടായില്ല. അന്വേഷണ ഏജന്‍സികള്‍ അറ്റാഷയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ചെയ്തയടനാണ് ജൂലൈ 10ന് തിരുവനന്തപുരത്ത് നിന്നും അറ്റാഷെ ദില്ലിയിലെത്തുകയും പിന്നീട് നാട്ടിലേക്കും മടങ്ങുകയും ചെയ്തത്.
https://www.facebook.com/Malayalivartha