കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി... ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപത്തെ കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ

കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപത്തെ കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഒരു വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൊണ്ട് മൂടിയ നിലയിലായിരുന്നു കുഞ്ഞ്. ഇന്നലെ രാത്രിയോ, ഇന്ന് പുലര്‍ച്ചയൊ ആയിരിക്കും ഉപേക്ഷിച്ചതെന്നാണ് നിഗമനം. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല
കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കും
https://www.facebook.com/Malayalivartha