കോവിഡ് കാലത്തെ പോരാട്ട വീര്യത്തിന് കെ കെ ശൈലജ ടീച്ചറെ തേടി വീണ്ടും പുരസ്‌കാരം; റേഡിയോ ഏഷ്യയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്താ താരം

കോവിഡ് കാലത്തെ പോരാട്ട വീര്യത്തിന് കെ കെ ശൈലജ ടീച്ചറെ തേടി വീണ്ടും പുരസ്‌കാരം. ഗള്‍ഫിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തിരിക്കുകയാണ് . അര്‍പ്പണ മനോഭാവത്തോടെ ആരോഗ്യ മേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം പരിഗണിച്ചായിരുന്നു വിജയിയായി തെരഞ്ഞടുക്കപ്പെട്ടത്.
പ്രേക്ഷകരുടെ പങ്കാളിത്തത്തിലൂടെയാണ് മന്ത്രി ശൈലജയെ വാര്‍ത്താ താരമായി തെരഞ്ഞെടുത്തത്. പിന്നിട്ട എട്ടു വര്‍ഷമായി റേഡിയോ ഏഷ്യ, ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്നതാണ് News Person of The Year ക്യാമ്ബയിന്‍. മന്ത്രി ശൈലജ ടീച്ചര്‍ക്കും വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ക്കും റേഡിയോ ഏഷ്യ നെറ്റ്‌വര്‍ക്ക് സി.ഇ.ഒ. ബ്രിജ് രാജ് ബെല്ല നന്ദി രേഖപ്പെടുത്തുകയുണ്ടായി .
https://www.facebook.com/Malayalivartha