കർഷക പ്രക്ഷോഭം തിർക്കാൻ രാഷ്ട്രപതി ഇടപെടണം; നാല്പത്തിയൊന്നു ദിവസം പിന്നിടുന്ന കർഷക സമരം എത്രയും വേഗം അവസാനിക്കേണ്ടത് രാഷട്ര നന്മയ്ക്ക് അനിവാര്യം ; പ്രതികരണവുമായി ആർ.ചന്ദ്രശേഖരൻ

നാല്പത്തിയൊന്നു ദിവസം പിന്നിടുന്ന കർഷക സമരം എത്രയും വേഗം അവസാനിക്കേണ്ടത് രാഷട്ര നന്മയ്ക്ക് അനിവാര്യമാണെന്നും ഇപ്പോൾ ഭരണകൂടം തന്നെ രാഷ്ട്ര ശിഥിലീകരണത്തെ അറിഞ്ഞൊ, അറിയാതെയൊ പ്രോത്സാഹിപ്പിക്കുകയാണെന്നും കർഷക സമരം അവസാനിപ്പിക്കാൻരാഷ്ട്രപതി ഇടപെടണമെന്നും ഐ.എൽ.ഒ.ഭരണസമിതി അംഗവും ഐ.എൻ.ടി.യു.സി.ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡൻറുമായ ആർ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ദേശീയ കർഷകസമരത്തിന്ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഐ.എൻ .ടി.യു.സി. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ 'കർഷകസമര ഐക്യദാർഢ്യ സത്യാഗ്രഹം ' രാജ്ഭവനു മുമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തൊഴിലാളികൾ, കർഷകർ,യുവജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിസമസ്ത മേഖലകളിലെയും ജനവിഭാഗങ്ങൾ വഞ്ചിതരായിരിക്കുകയാണെന്നും ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ ആദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.ദേശീയ സംസ്ഥാന ഭാരവാഹികളായ തമ്പി കണ്ണാടൻ, വി.ജെ.ജോസഫ്, അഡ്വ.ജി.സുബോധൻ, പി.എസ്.പ്രശാന്ത്, ആൻ്റണി ആൽബർട്ട്, വെട്ടു റോഡ് സലാം, മലയം ശ്രീകണ്ഠൻ നായർ, ആർ.എസ്.വിമൽ കുമാർ, വി.ലാലു,ജോസ് ഫ്രാങ്ക്ളിൻ, ശശീന്ദ്ര കുമാരി, സെലിൻ ഫെർണാണ്ടസ്, പുത്തൻപള്ളി നിസ്സാർ, നൈസാം വർക്കല തുടങ്ങിയവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha