Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മയക്കുമരുന്ന് കേസ്:സിനിമക്കാരെ ഇനിയും കയറൂരി വിടാനാകില്ലെന്ന് പോലീസ്, താര ദമ്പതികളെ ചോദ്യം ചെയ്യാന്‍ സാധ്യത

28 MAY 2015 08:50 AM IST
മലയാളി വാര്‍ത്ത.

മയക്കുമരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി എന്ന മിഥുന്‍ സി. വിലാസുമായി ബന്ധമുള്ള സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ കൊച്ചി ഡി.സി.പി. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ആരോപണ വിധേയരായ പ്രമുഖ താരദമ്പതികളേയും ചോദ്യം ചെയ്‌തേക്കും. മയക്കുമരുന്നു കേസുകളില്‍ സ്ഥിരം ആരോപണവിധേയരാകുന്ന കൊച്ചിയിലെ ന്യൂജനറേഷന്‍ സിനിമക്കാരെ ഇനിയും കയറൂരി വിടാനാകില്ലെന്ന് പോലീസ് നേതൃത്വം പറയുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ ആരോപണ വിധേയരായിരുന്ന സംവിധായകതാര ദമ്പതികളും പ്രമുഖ ന്യൂജനറേഷന്‍ നടിയും സുനില്‍ എന്ന നിര്‍മാതാവും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ ഈ കേസിമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിഖ് അബുവിനെ ചോദ്യം ചെയ്യുമെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പോലീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥന് ഡിസിപി ഹരിശങ്കറിന്റെ പരിധിവിട്ടുള്ള അന്വേഷണത്തോടു താല്‍പര്യമില്ലെന്നാണു സൂചന. കൊക്കെയ്ന്‍ കേസിലടക്കം അന്വേഷണം പാതിവഴിയില്‍ നിലച്ചതും സിനിമക്കാര്‍ രക്ഷപ്പെട്ടതും ഈ ഉദ്യോഗസ്ഥന്റെ കൈകടത്തലുകള്‍ കൊണ്ടാണെന്ന ആക്ഷേപം ശക്തമായിരുന്നു.നേരത്തെ ഈ കേസ് ആന്വേഷിച്ചിരുന്ന ഇപ്പോഴത്തെ തൃശൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ നിഷാന്തിനിയെ അന്വേഷണത്തെ അട്ടിമറിച്ചുകൊണ്ട് സ്ഥലം മാറ്റിയിരുന്നു. അതിന് ശേഷം ചാര്‍ജ്ജ് ഏറ്റെടുത്ത ഹരിശങ്കറും പ്രമുഖര്‍ക്കെതിരെയുള്ള അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടയിലാണ് പ്രധാന പ്രതിയായ കോക്കാച്ചി എന്ന മിഥുന്‍ പോലീസിന്റെ പിടിയിലായത്. ഇതോടെയാണ് സിനിമാക്കാര്‍ക്ക് കേസുമായിട്ടുള്ള ബന്ധം തെളിഞ്ഞു വന്നത്.
കൊച്ചി കേന്ദ്രീകരിച്ചുള്ള 90 ശതമാനം മയക്കുമരുന്ന് ഇടപാടുകളും കോക്കാച്ചി വഴിയാണു നടന്നിരുന്നതെന്നാണ് പോലീസ് ഭാഷ്യം. നഗരത്തിലെ സിനിമാ നടികളും മോഡലുകളും സമ്പന്ന സ്ത്രീകളും കോളജ് വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ട വനിതാ മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ ദാതാവ് കോക്കാച്ചി മിഥുനായിരുന്നു. എല്‍.എസ്.ഡിയും ആംപ്യൂളുകളുമാണ് സ്ത്രീകള്‍ക്കു പ്രിയമെന്നാണ് കോക്കാച്ചിയുടെ മൊഴി.
ന്യൂ ജനറേഷന്‍ സിനിമാ ബന്ധത്തെക്കുറിച്ചും മയക്കുമരുന്നു വിപണനത്തെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണമാണ് പോലീസ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് കേസുകളിലെല്ലാം ആരോപണവിധേയനായ സുനില്‍ എന്ന നിര്‍മാതാവാണ് കോക്കാച്ചി മിഥുനെ വളര്‍ത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇയാളുടെ വിശ്വസ്തനായാണ് മിഥുന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍, അടുത്തിടെയായി ഇയാളുമായി ബന്ധമില്ലെന്ന് മിഥുന്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതു വിശ്വസനീയമല്ലെന്നാണ് പോലീസ് നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends