ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരന്‍ മരിച്ചു: സംഭവം കോഴിക്കോട് പാലാഴിയില്‍
കോഴിക്കോട് പാലാഴിയില്‍ പതിനഞ്ചു വയസ്സുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ ബ്രയാന്‍ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാംഅപാര്‍ട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ മരിച്ച പ്രയാന്‍ മാത്യൂ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. അതെ സമയം തിരൂരിൽ കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനുസമീപത്തെ പഴയവീടിന്റെ തൂണിടിഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വിദ്യാർഥി മരിച്ചു. പറവണ്ണ മുറിവഴിക്കലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പള്ളാത്ത് ഫാറൂഖിന്റെ മകൻ മുഹമ്മദ് ഫയാസ് (8) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.
പഴയകെട്ടിടത്തിന്റെ തൂണിൽ കൂട്ടുകാരനുമൊത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു ഫയാസ്. ഊഞ്ഞാൽ കെട്ടിയ തൂൺ ഇടിഞ്ഞുവീണ് പരിക്കേറ്റ ഫയാസിനെയും കൂട്ടുകാരൻ ഹാഷിമിനെയും ഉടൻ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിന്റ ജീവൻ രക്ഷിക്കാനായില്ല. കൂട്ടുകാരൻഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്.
ഫയാസ് പറവണ്ണ ജി.എം.യു.പി. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ്. പിതാവ് ഫാറൂഖ് യു.എ.ഇയിലാണ്. മൂന്നുമാസം മുമ്പാണ് ഗൾഫിലേക്ക് പോയത്. ഫാറൂഖ് പറവണ്ണ എം.ഇ.എസ്. ആശുപത്രിക്ക് സമീപമായിരുന്നു ആദ്യം താമസം. പിന്നീട് മുറിവഴിക്കലിൽ വാടക ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റുകയായിരുന്നു.ഫയാസിന്റെ മാതാവ്: ജമീല. സഹോദരങ്ങൾ: ഷെർമില ഫർഹ, ഇർഫാന ഫർഹ, ഷംന. ഖബറടക്കം തിങ്കളാഴ്ച പറവണ്ണ വടക്കേപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
https://www.facebook.com/Malayalivartha