മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‍തതി;അച്ഛന് ആശംസ അറിയിച്ചുള്ള മകൾ ശ്രീലക്ഷ്മിയുടെ കുറിപ്പ് ശ്രദ്ധനേടുന്നു
മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‍തതി. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് അദ്ദേഹം. കൊവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളിലില്ല. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്.അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകള്‍ ശ്രീലക്ഷ്മി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധിക്കപെട്ടിരിക്കുകയാണ് . ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. പിറന്നാള്‍ ആശംസകള്‍ പപ്പാ.. ഞാന്‍ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ..- ശ്രീലക്ഷ്മി കുറിച്ചു.ജഗതി ശ്രീകുമാറിന് കലയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.അതെ സമയം സിനിമ ലോകം മുഴുവൻ മലയാളികളുടെ പ്രിയ്യപ്പെട്ട അമ്പിളി ചേട്ടന് ആശംസകൾ നേർന്ന് രംഗത്ത് വന്നു .
അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.ഈ വർഷം ജഗതി മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും താരത്തിന്റെ മകനും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ എംഡിയുമായ രാജ്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് 8 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. 2012 മാര്‍ച്ച് മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തം ജഗതിയെ സിനിമയില്‍ നിന്ന് അകറ്റി. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.
മലയാള സിനിമയില്‍ അടൂര്‍ ഭാസിയും, ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി ശ്രീകുമാര്‍ എന്ന യുവാവ് സിനിമയില്‍ എത്തുന്നത്. സ്വാഭാവിക അഭിനയ ശൈലികൊണ്ട് ജഗതി വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടി. ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാര്‍ത്തകള്‍, മേലേപ്പറമ്പിലെ ആണ്‍വീട്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ, അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. ട്രോളുകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് ജഗതിയുടെ കഥാപാത്രങ്ങള്‍ ഇല്ലാതെ എന്ത് ആഘോഷം...ഇന്നും പ്രേക്ഷകര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു, ജഗതിയ്ക്ക് തുല്യം ജഗതി മാത്രം എന്ന്...
https://www.facebook.com/Malayalivartha