സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ... ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം... തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല...

സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ മാത്രം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം. തിയറ്റര്‍ തുറക്കുന്നതിന് മുമ്പ് എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം. കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.
നിര്‍ദേശങ്ങളിങ്ങനെ....
ജീവനക്കാര്‍ക്കും കാണികള്‍ക്കും താപനില പരിശോധന ഉറപ്പാക്കണം. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ പാലിക്കണം
ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം. തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല. ഓണ്‍ലൈന്‍ ബുക്കിങ് ഉപയോഗപ്പെടുത്തണം
രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ 'സിക്ക് റൂം' സ്ഥാപിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍. എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം
ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത ജോലി ചെയ്യിക്കണം
"
https://www.facebook.com/Malayalivartha


























