Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത

03 APRIL 2026 05:29 PM IST
മലയാളി വാര്‍ത്ത
ധർമ്മടത്തെയും പയ്യന്നൂരിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് ജീവന് ഭീഷണിയോ? ഇരു സ്ഥാനാർത്ഥികളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ രണ്ടു മണ്ഡലങ്ങളിലും നടക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നു. . 

 

ധര്‍മ്മടത്തെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ വി.പി അബ്ദുള്‍ റഷീദിന്റെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തതായി പരാതിയുയർന്നു. ഞായറാഴ്ച്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. മുഴപ്പാല കൈ ത പ്രത്ത് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയപ്പോഴാണ് സംഭവം. സി.പി.എം പ്രവര്‍ത്തകന്‍ ലിജുവിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ച പ്രചരണ വാഹനം തടഞ്ഞു അക്രമിക്കുകയും പുറത്തിറങ്ങിയ അബ്ദുള്‍ റഷീദിനെതിരെ കൊലവിളി നടത്തുകയും ചെയ്തു വെന്നാണ് പരാതി. പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞുകൃഷ്ണനെതിരെ സിപിഎം നിരന്തരം പോലീസിൽ പരാതി നൽകുകയാണ്. നാമനിർദ്ദേശപത്രിക നൽകിയശേഷം 5 പരാതികളാണ് നൽകിയത്. പോലീസിന്  പുറമെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സിപിഎം സ്ഥാനാർഥിയായ മധുസൂദനാണ് ഒടുവിലത്തെ പരാതി നൽകിയത്. കുഞ്ഞിക്കൃഷ്ണനെതിരെ മാനനഷ്ട  കേസ് ഫയൽ ചെയ്യുമെന്ന് മധുസൂദൻ അറിയിച്ചു. സമൂഹമാധ്യമത്തിൽ പയ്യന്നൂർ റൂറൽ ബാങ്കിനെ  അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി  ആരോപിച്ച് ബാങ്ക് പ്രസിഡൻറ് കെ കെ ഗംഗാധരൻ ഒരു പരാതി നൽകിയിട്ടുണ്ട്.രണ്ടുമണ്ഡലങ്ങളിലും തെരഞ്ഞടുപ്പ് ഭംഗിയായി നടന്നാൽ ഭാഗ്യം എന്നേ പറയേണ്ടതുള്ളു. 

ധർമ്മടത്ത്  സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞതു കാരണമാണ് അക്രമി പിന്‍തിരിഞ്ഞത്. സ്ഥാനാര്‍ത്ഥി പരാതിപ്പെട്ടിട്ടും കൊലവിളി മുഴക്കിയ സി.പി.എം പ്രവര്‍ത്തകനെ സ്ഥലത്ത് എത്തിയ പൊലിസ് അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചു വി.പി അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് മുന്‍പിലെത്തി പ്രതിഷേധിച്ചു. സി.പി.എം ക്രിമിനല്‍ സംഘം ധര്‍മ്മടം മണ്ഡലത്തില്‍ പ്രചരണം നടത്തുന്ന തനിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തുടര്‍ച്ചയായി തടസങ്ങളുണ്ടാക്കുകയാണെന്നും തന്റെ പ്രചരണ വാഹനത്തിന് കുറുകെ ബൈക്ക് ലോക്കാക്കി നിര്‍ത്തിയിട്ട് ലിജു അക്രമിക്കാന്‍ ശ്രമിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നത് ആകാംക്ഷയുണ്ടാക്കുന്നതായിരുന്നു. യുവനേതാവ് അഡ്വ. വി പി അബ്ദുള്‍ റഷീദിനെയാണ്  പിണറായി വിജയനെ നേരിടാന്‍ പാര്‍ട്ടി തെരഞ്ഞെടുത്തത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി മെമ്പറായ അബ്ദുള്‍ റഷീദ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ 2021ലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. 55 വര്‍ഷത്തോളം ഇടതു കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് തോല്‍വിക്കിടയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയാണ്. പാലയാട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബി പാസായ അബ്ദുള്‍ റഷീദ് കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കടന്നുവന്നത്. ഈ കാലയളവില്‍ ജീവന്‍ അപകടത്തിലാന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഒരു വര്‍ഷം പൊലീസ് സുരക്ഷയിലായിരുന്നു പഠനം. കോണ്‍ഗ്രസിന്റെ ബാലജനസംഘടനയില്‍ വളരെ ചെറുപ്പം മുതല്‍ സജീവമായിരുന്നു അബ്ദുള്‍ റഷീദ്. പിന്നീട് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കെപിസിസി അംഗമെന്ന നിലയില്‍ കാസര്‍ഗോഡ് ജില്ലയുടെ സംഘടന ചുമതലയുണ്ട്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടി. 50000 വോട്ടില്‍ നിന്ന് വോട്ട് വിഹിതം 70000 മായി ഉയര്‍ത്തി. പരാജയപ്പെട്ടിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ ശ്രദ്ധേയനാക്കിയത്. കെ. കെ ഹംസ- മറിയം ദമ്പതികളുടെ മകനാണ്. മുസ്ലിം ലീഗ് നേതാവും എളയവൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍, പള്ളിക്കുന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍, കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വനിതാ ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന റോഷ്‌നി ഖാലിദിന്റെയും റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ പി ഖാലിദിന്റെയും മകള്‍ ഡോ. ഷഹലയാണ് ഭാര്യ. മക്കള്‍ മുഹമ്മദ് റഷ്ദാന്‍(5) , ഇനാറ ഫാത്തിമ (1).

 

പ്രചരണ വാഹനത്തിൽ നിന്നും ഇറങ്ങി ചെന്ന തന്നെ പിടിച്ചു തള്ളുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും എല്ലാത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അബ്ദുള്‍ റഷീദ് പറഞ്ഞു. ഇതു പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ്. ധര്‍മ്മടത്ത് പരാജയ ഭീതിയിലുള്ള പിണറായി കമല്‍ഹാസനെയും വേടനെയുമൊക്കെ പ്രചാരണത്തിന് കൊണ്ടുവരുമ്പോള്‍ ജനാധിപത്യപരമായി പ്രചാരണം നടത്തുന്ന തങ്ങളെ തടയുകയാണെന്നും ഇതില്‍ നിന്നും താനോ പ്രവര്‍ത്തകരോ അക്രമം ഭയന്ന് പിന്‍മാറില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു. അക്രമിയെ അറസ്റ്റുചെയ്യുന്നവരെ പൊലിസ് സ്റ്റേഷന് മുന്‍പില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇതേ സമയം സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള കൈയ്യേറ്റത്തിലും കൊലവിളി ഭീഷണിയിലും കണ്ണൂര്‍ ഡി.സി.സി പ്രതിഷേധിച്ചു. പരാജയഭീതിയില്‍ സിപിഎം അവരുടെ അവസാനത്തെ അടവായ അക്രമത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദിനെ പ്രചരണ വാഹനം തടഞ്ഞു കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം സമാധാനപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

 

അക്രമം നടത്തി ജനങ്ങളില്‍ ഭീതി ഉണ്ടാക്കി പോളിംഗ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സ്ഥാനാര്‍ത്ഥികളെ തടയുന്നതും പ്രചരണ വാഹനങ്ങള്‍ അക്രമിക്കുന്നതും ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. കനത്ത പരാജയം മുന്നില്‍ നില്‍ക്കെ സമനില തെറ്റിയ മട്ടിലാണ് സിപിഎം ക്രിമിനലുകളെ രംഗത്തിറക്കിയതെന്നും ഇത്തരം നെറികേടുകള്‍ക്ക് പൊതുജനം വോട്ടിലൂടെ മറുപടി നല്‍കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

 

തളിപ്പറമ്പ് സീറ്റിലേക്ക് ഏറെ പറഞ്ഞുകേട്ട സ്ഥാനാര്‍ഥിയായ അബ്ദുള്‍ റഷീlദ്, തളിപ്പറമ്പില്‍ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയോടെയാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടത്.

 

മൂന്നാം ഊഴം കാത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരത്തിനിറങ്ങുന്ന നിയമസഭ മണ്ഡലം, അതാണ് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം. പേരിലെ കൗതുകം കൊണ്ട് പി വി vs വി പി പോരാട്ടത്തിന് കൂടിയാണ് ധര്‍മ്മടം നിയോജന മണ്ഡലത്തില്‍ അങ്കത്തട്ട് ഒരുങ്ങിയിരിക്കുന്നത്.

 

ക്യാപ്റ്റന്‍ എന്ന വിശേഷണമുണ്ടെങ്കിലും മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ തലമുതിര്‍ന്ന നേതാക്കളിലൊരാളുമായ പിണറായി വിജയന്‍ അണികള്‍ക്കിടയില്‍ അറിയപ്പെടുന്നത് പി വി എന്നാണ്. പിണറായി വിജയന്‍ എന്ന പേരിന്‍റെ ചുരുക്കെഴുത്താണ് പി വി. സോഷ്യല്‍ മീഡിയയില്‍ പിണറായിയെ പി വി എന്ന് അഭിസംബോധന ചെയ്യുന്നവര്‍ ഏറെയുണ്ട്. 

 

സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലയിലെ ഉറച്ച കോട്ടകളിലൊന്നാണ് ധര്‍മ്മടം നിയമസഭ മണ്ഡലം. ധര്‍മ്മടത്ത് നിന്ന് മൂന്ന് വട്ടവും എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടത് സിപിഎം കരുത്തരാണ്. 2011-ല്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ മമ്പറം ദിവാകരനെ തോല്‍പിച്ച് കെ കെ നാരായണന്‍ നിയമസഭയിലെത്തി. 2016-ലും 2021-ലും പിണറായി വിജയന്‍ എതിരാളികളില്ലാതെ ധര്‍മ്മടത്തെ ജേതാവായി. 2016-ല്‍ 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് ധര്‍മ്മടത്ത് പിണറായിക്ക് ലഭിച്ചത്. ബ്രണ്ണന്‍ കാലം തൊട്ടുള്ള എതിരാളി മമ്പറം ദിവാകരനെ തോല്‍പിച്ചതായിരുന്നു ധര്‍മ്മടത്ത് നിന്ന് പിണറായി വിജയന്‍ തേരോട്ടം തുടങ്ങിയത്. 2021-ല്‍ സി രഘുനാഥന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ പിണറായിയുടെ ഭൂരിപക്ഷം അരലക്ഷം (50,123) കടന്നു എന്നാണ് ചരിത്രം. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സി കെ പദ്‌മനാഭന്‍ 14,623 വോട്ടുകളില്‍ ഒതുങ്ങിയതിലുണ്ട് മണ്ഡലത്തിന്‍റെ ചിത്രം. എല്‍ഡിഎഫ് 2.0യും കടന്ന് 3.0 ലക്ഷ്യമിട്ടാണ് ഇക്കുറി പിണറായി വിജയന്‍ ധര്‍മ്മടത്ത് തുടര്‍ച്ചയായ മൂന്നാം അങ്കത്തിന് ഇറങ്ങുന്നത്. യുഡിഎഫിനായി വി പി അബ്‌ദുള്‍ റഷീദ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയെങ്കില്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതേയുള്ളൂ.

 

പി കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്‌ത് മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍ സിപിഎമ്മുമായി അകന്നതോടെ തളിപ്പറമ്പില്‍ ടി കെയെ പിന്തുണയ്‌ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു യുഡിഎഫ്. ഇതോടെയാണ് അപ്രതീക്ഷിതമായി തളിപ്പറമ്പ് വിട്ട് വി പി അബ്‌ദുള്‍ റഷീദ് സ്ഥാനാര്‍ഥിയായി ധര്‍മ്മടത്തേക്ക് വണ്ടികയറിയത്. ധർമ്മടം  പിണറായിക്ക് ഭീഷണിയായി മാറുന്നത് കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പ് മുതലാണ് .

 

കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് 1,08982 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. .2019ൽ പി.കെ ശ്രീമതിക്കെതിരേ കെ. സുധാകരന്റെ ഭൂരിപക്ഷം 94559 ആയിരുന്നു.. ഇടതു കോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വമ്പിച്ച ലീഡോടെ സുധാകരൻ മുന്നേറിയപ്പോൾ ,ധർമ്മടത്തും മട്ടന്നൂരും സി.പി.എമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു.ഇതിൽ ധർമ്മടം പിണറായിയുടെ മണ്ഡലമാണ്. ഉണ്ണിത്താൻ രണ്ടാം വിജയം നേടിയ കാസാർകോട്ടും ഒരു നിയമസഭാ മണ്ഡലത്തിൽ പോലും സി.പി.എമ്മിന് മുന്നേറാനായില്ല. 2019വരെ ഇടതുപക്ഷത്തായിരുന്നു മണ്ഡലം. 2019തിൽ ഉണ്ണിത്താൻ കന്നിയങ്കം നടത്തിയപ്പോൾ കിട്ടിയ ഭുരിപക്ഷം 40,438. അതാണ് രണ്ടാമങ്കത്തിൽ ഉണ്ണിത്താൻ 1,00 649 ആയി ഉയർത്തിയത്. കോഴിക്കാടാണ് സി.പി.എമ്മിനെ വിറപ്പിച്ച മറ്റൊരു മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലത്തിൽ കൊടുവള്ളിയൊഴിച്ച് ആറും കൈയ്യിലുണ്ടായിട്ടും ഒരിടത്തു പോലും ഭൂരിപക്ഷം ഉയർത്താനായില്ല. കേന്ദ്രകമ്മറ്റി അംഗം എളമരം കരീമിനെ നാലാമൂഴത്തിൽ എം.കെ.രാഘവൻ പരാജയപ്പെടുത്തിയത് 1,46,176 വോട്ടിനാണ് . കഴിഞ്ഞ തവണരാഘവന് കിട്ടിയ ഭൂരിപക്ഷം 85,225 ആണ്..മലബാറിൽ വടകര കഴിഞ്ഞാൽ സി.പി.എം ഏറ്റവും പ്രതീക്ഷ വച്ച മണ്ഡലം പാലക്കാടായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മത്സരിച്ച മണ്ഡലം. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന് വി.കെ.ശ്രീകണ്ഠൻ കന്നി മത്സരത്തിൽ ജയിച്ചത് 11,637വോട്ടിനാണ്. അതാണ് എ.വിജയരാഘവനെതിരെ 75,283 വോട്ടായി ഉയർത്തിയത്. ഷൊർണൂരും മലമ്പുഴയുമൊഴിച്ചാൽ പഴയ കോട്ടകളെല്ലാം യു.ഡി.എഫ് തൂത്തു വാരി.

 

പാർലമെന്റ് തിരഞ്ഞെടുപ്പിൽ 12 സീറ്റിൽവരെ വിജയസാദ്ധ്യത കണ്ട സി.പി.എം സംസ്ഥാന നേതൃത്വം നാലോ,അഞ്ചോ സീറ്റ്ഉറപ്പായും കിട്ടുമെന്ന് വിശ്വസിച്ചിരുന്നു.ആറ്റിങ്ങൽ, വടകര,മാവേലിക്കര,പാലക്കാട്, കണ്ണൂർ സീറ്റുകളാണ് ഉറപ്പിച്ചിരുന്നത്.യു.ഡി.എഫ് തരംഗത്തിൽ എല്ലാം ഒലിച്ചുപോയി.ഇതിനെല്ലാം കാരണം പിണറായിയാണെന്ന് പറയുകയാണ് പാർട്ടിയുടെ നവോന്മേഷ സർക്കിൾ. 

 

പാർട്ടി വോട്ടുകൾ പോലും ചോർന്ന് പോയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നാം പിണറായി സർക്കാരിന് അനുകൂലഘടകങ്ങൾ ഏറെ ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിന് പ്രതികൂല ഘടകങ്ങളാണ് നിലവിലുള്ളത്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയം ആലപ്പുഴ സീറ്റിൽ ഒതുങ്ങാൻ കാരണം ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള ബാഹ്യവിഷയങ്ങളായിരുന്നു.2020ലെ തദ്ദേശ

തിരഞ്ഞെടുപ്പിലും  2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആ വീഴ്ചയിൽ നിന്ന് കരകയറാനും ശക്തമായി തിരിച്ചു വരാനും എൽ.ഡി.എഫിന് കഴിഞ്ഞു.ഇന്നത്തെപ്പോലെ, ശക്തമായ ഭരണ വിരുദ്ധ വികാരം അന്നുണ്ടായിരുന്നില്ല. വ്യക്തിപൂ‌ജയുടെ നിഴൽ തീണ്ടിയപ്പോൾ തന്നെ,മുൻ മന്ത്രി ഗൗരി അമ്മയ്ക്കും,മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും,സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനുമെതിരെ പാർട്ടി ശക്തമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പാടിപ്പുകഴ്ത്തൽ നേതാക്കൾതന്നെ നടത്തുകയാണ്. 

 

ജനങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അകന്നു പോയതാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്ന് സേവ് സിപിഎം ഫോറത്തിലെ നേതാക്കൾ പറയുന്നു.  അധികാരത്തിന്റെ തണലിൽ രാഷ്ട്രീയവും അസഹിഷ്ണുതയും കാണിച്ച് കേരള ജനതയെ പിണക്കിയത് പിണറായി വിജയൻ ആണെന്ന് പറയാൻ ഇന്ന് സിപിഎം നേതാക്കൾക്ക് മടിയില്ല.  ജനങ്ങൾ നൽകിയ മറുപടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എന്നു പറയുന്ന സിപിഎം നേതാക്കൾ സംസ്ഥാനത്തുണ്ട്.  2019 നെ അപേക്ഷിച്ച് വോട്ട് വിഹിതം വീണ്ടും കുറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ജനവികാരം ആണ് തോൽവിക്ക് കാരണമെന്ന വിമർശനം സിപിഎം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാതെ ഉഴലുകയാണ്.  ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ ആത്മാർത്ഥമായി മനസ്സിലാക്കുകയും അവരോട് പ്രതികരിക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും ആണ് ജനങ്ങളുടെ മനസ്സിലേക്ക് കയറാനുള്ള കുറുക്ക് വഴിയെന്ന് ഉമ്മൻചാണ്ടിയെയും കെഎം മാണിയെയും പോലുള്ള നേതാക്കൾ കേരളത്തിന്  കാണിച്ചു തന്നിട്ടുള്ളതാണ്.  എന്നാൽ പിണറായി വിജയൻ ഇതിൽ നിന്നെല്ലാം വിഭിന്നനാണ്. തനിക്ക് തൻറെ ശൈലി എന്ന ധാർഷ്ട്യമാണ് പിണറായി വിജയന് ഉള്ളത് .  അധികാരം മാത്രമാണ് അദ്ദേഹത്തിൻറെ പ്രശ്നം.  ബംഗാളും ത്രിപുരയും നേരത്തെ നൽകിയ അനുഭവ പാഠങ്ങൾ അദ്ദേഹത്തിന് പ്രശ്നമേയല്ല . സിപിഎമ്മിൽ നടക്കുന്ന  വീണ്ടു വിചാരത്തിനും സ്വയം തിരുത്തലിനും    ചെവി കൊടുക്കുന്നതിന് പകരം പാർട്ടിക്കുള്ളിൽ ജനാധിപത്യം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.  പാർട്ടിയാണ് എല്ലാം എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ പൂർണമായും എതിരാക്കുകയാണ് പിണറായി വിജയൻ ചെയ്തത്.  യഥാർത്ഥത്തിൽ പിണറായി വിജയൻ മാത്രമാണ് ഈ തോൽവിയുടെ ഉത്തരവാദിയെന്ന് സിപിഎം നേതാക്കൾ പറയുമ്പോൾ അതിൽ നിന്ന് അതിൽ ആർക്കും തെറ്റ് കണ്ടെത്താൻ കഴിയുന്നില്ല. കോൺഗ്രസിലും ബിജെപിയിലും കേരളം വിശ്വസിക്കുന്ന ഒരു കാലമാണ് വന്നു ചേർന്നിരിക്കുന്നത്. 

 

ഇതിനെ സി പി എം നേരിടുന്നത് മൃഗയാവിനോദത്തിന്റെ  സഹായത്തോടെയാണ്. ധർമ്മടത്തും പയ്യന്നുരിലും മലബാറിലെ വിവിധ മേഖലകളിലും സി പി എമ്മിന്റെ മൃഗയാവിനോദം എവിടെചെന്നുനിൽക്കുമെന്ന് കണ്ടറിയണം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends