"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "

പിണറായിയില്‍ ആവേശമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ. ധര്‍മ്മടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ചിത്തിന്റെ പ്രചാരണത്തിനായാണ് സുരേഷ് ഗോപി എത്തിയത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് പിണറായി പാണ്ട്യാല മുക്കില്‍ നിന്നും ടൗണിലെ പെട്രോള്‍ പമ്പ് വരെയാണ് റോഡ് ഷോ നടത്തിയത്. പ്രത്യേകം സജ്ജമാക്കിയ തുറന്ന വാഹനത്തില്‍ സുരേഷ് ഗോപി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. പിന്നാലെ അദ്ദേഹം ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു.
ഉച്ചയ്‌ക്ക് ശേഷം എൻഡിഎ തലശ്ശേരി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഒ. നിധീഷിന്റെ റോഡ് ഷോയിലും സുരേഷ് ഗോപി പങ്കെടുത്തു. തലശ്ശേരി രാമകൃഷ്ണ മന്ദിര പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകരും അമ്മമാരും പങ്കെടുത്തു.
പൊള്ളുന്ന വെയിൽ ചൂടിലും സുരേഷ് ഗോപിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ച്കൂടി. നഗരത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും സുരേഷ് ഗോപിയെ ഒരു നോക്ക് കാണാൻ എത്തി. തലശ്ശേരി ബസ് സ്റ്റാൻഡിൽ സമാപനത്തിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥന നടത്തി സംസാരിച്ചു.
2026ൽ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ജനങ്ങൾ ചിന്തിച്ചിട്ട് വേണം വോട്ട് ചെയ്യാൻ എന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്നും എൻഡിഎ ജനപ്രതിനിധികളെ നിയമസഭയിലേക്ക് അയച്ചാൽ കണ്ണൂരിലെ ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























