കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ പരിഗണിച്ചില്ല. അണ്ണാമലൈ ആവശ്യപ്പെട്ട കോയമ്പത്തൂർ നോർത്തിൽ സിറ്റിങ് എംഎൽഎ വാനതി ശ്രീനിവാസൻ മത്സരിക്കും. ബിജെപി മത്സരിക്കുന്ന 27 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
അണ്ണാമലൈക്ക് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾ എഐഎഡിഎംകെ ഏറ്റെടുത്തപ്പോൾ തന്നെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ മത്സരിച്ചേക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ വിജയധാരണി വിളവങ്കോടും മത്സരിക്കും.
https://www.facebook.com/Malayalivartha


























