Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ: ആത്മഹത്യയല്ല, ദുരൂഹത ശക്തം; വിദേശത്തുള്ള നിതീഷിന് ലുക്ക് ഔട്ട് നോട്ടീസ്


അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച


ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...


നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...


വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?

അക്ഷയ കേരളം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു.

06 JANUARY 2021 02:41 PM IST
മലയാളി വാര്‍ത്ത

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കേരളം നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യ വകുപ്പ് 'എന്റെ ക്ഷയരോഗമുക്ത കേരളം' എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി നടപ്പിലാക്കിയത്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷയ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദര്‍ശനത്തിലൂടെ സ്‌ക്രീന്‍ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ക്ഷയരോഗം കണ്ടെത്തിയ എല്ലാവര്‍ക്കും ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീടുകളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ക്ഷയരോഗ സാധ്യത അധികമായുള്ള വയോജനങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍, പ്രമേഹരോഗമുള്ളവര്‍, പുകവലി-അമിത മദ്യപാന ശീലമുള്ളവര്‍, പോഷകാഹാരക്കുറവുള്ളവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കും രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമ, പനി, ശരീരഭാരം കുറയുക, രാത്രിയില്‍ വിയര്‍ക്കുക എന്നീ ലക്ഷണങ്ങളുള്ളവര്‍ക്കും കൊവിഡ് പരിശോധനയോടൊപ്പം തന്നെ ക്ഷയരോഗ പരിശോധനയും നടത്തുവാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും മാതൃകയായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തു.

ക്ഷയരോഗ നിയന്ത്രണത്തിന് മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളെ അക്ഷയകേരളം പുരസ്‌ക്കാരം നല്‍കി കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചിരുന്നു. തുടര്‍ച്ചയായി 12 മാസം അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തുകളെയും ക്ഷയരോഗ ചികിത്സ ഇടക്കുവെച്ചു നിര്‍ത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഡ്രഗ് റെസിസ്റ്റന്റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനങ്ങളെയുമാണ് ആദരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഎസിനെ അനുസ്മരിച്ച് സുരേഷ് ഗോപി  (5 minutes ago)

ഐടിഐ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 minutes ago)

ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി  (15 minutes ago)

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു  (20 minutes ago)

വി.എസിന്റെ ആ ചോദ്യം കേട്ട് ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി  (25 minutes ago)

അപ്പാര്‍ട്ട്‌മെന്റിലെ നാലാംനിലയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം  (31 minutes ago)

ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (37 minutes ago)

അച്ഛന്റെ ജോലിക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി  (45 minutes ago)

റോഡരികില്‍ കുഴഞ്ഞുവീണ യുവതിക്ക് സിപിആര്‍ നല്‍കി രക്ഷപ്പെടുത്തിയ യുവാവിനെതിരെ പീഡന പരാതി  (54 minutes ago)

കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം മമ്മൂട്ടി വേണ്ടന്ന് വച്ചത് വി എസ് പറഞ്ഞ ഒറ്റവാക്കില്‍  (3 hours ago)

ശിവഗംഗ കസ്റ്റഡി മരണം: ഏഴരലക്ഷത്തിന് പുറമെ കുടുംബത്തിന് 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി  (3 hours ago)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു  (4 hours ago)

വി എസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ മനസില്‍ തന്നെയുണ്ടാവും; ചിലര്‍ക്കുവേണ്ടി മാത്രം കാലം കാത്ത് വയ്ക്കുന്ന നീതിയാണത്; അനുസ്മരിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

വി എസ് പ്രവർത്തിച്ചത് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി തൊഴിലാളി വർഗ്ഗത്തിന് വേണ്ടി; യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി  (4 hours ago)

സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1823 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

Malayali Vartha Recommends