അശ്ലീല പ്രയോഗം: കുട്ടിപ്പട്ടാളത്തിനെതിരെ പരാതി

കുട്ടികളെ അണിനിരത്തി സൂര്യ ടിവിയില്‍ സംപ്രേഷണം നടത്തുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിക്കെതിരെ ബാലവകാശ കമ്മീഷനില്‍ പരാതി. കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടിയില്‍ മിക്കചോദ്യങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ്. മാതാപിതാക്കളുടെ സ്വകാര്യതകളിലേക്കാണ് മിക്കചോദ്യങ്ങളും കടന്നെത്തുന്നത്.
കുടുംബത്തില്‍ രഹസ്യമായി നടക്കുന്ന സംസാരങ്ങളാണ് ചോദ്യകര്‍ത്താക്കള്‍ മിക്കചോദ്യങ്ങളിലും ഉള്‍ക്കൊള്ളിക്കുന്നത്. അത് കുട്ടികളെക്കൊണ്ട് പറയിച്ച് ചാനല്‍ റേറ്റിങ്ങ് കൂട്ടാന്‍ നടത്തുന്ന മൂന്നാം കിട മത്സരം കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഹാഷിം കൊളമ്പനാണ് കമ്മീഷനെ സമീപിച്ചത്. ആവശ്യമായ തെളിവുകള്‍ സഹിതം വിശദമായി പരാതി സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
കുട്ടികളോട് എന്തും ചോദിക്കുന്ന ചോദ്യകര്‍ത്താവ് എല്ലാ പരിധികളും ഇപ്പോള്‍ ലംഘിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഈ പരിപാടി കാണുന്ന കുട്ടികളെയും പങ്കെടുക്കുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് പരാതിക്കാരന്‍ പോലും പറയുന്നു. സോളാര്‍ സരിതയുടെ കുട്ടിയെപ്പോലും പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യതക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാത്തതും പ്രശ്‌നമാണെന്ന് കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ലോറി ജോര്‍ജ്ജും ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍ കമ്മറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു. ചൈല്‍ഡ് ലൈനിലും ഹാഷിം പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























