Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും ;നിലപാടു പറഞ്ഞ് യാക്കോബായ സഭ

06 JANUARY 2021 05:42 PM IST
മലയാളി വാര്‍ത്ത

മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ.സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ അനുഗ്രഹമായി കരുതുകയാണ്. എന്നാല്‍ തങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയ ശേഷം പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത പ്രതികരിച്ചു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. കേന്ദ്ര സര്‍ക്കാരാണ് ഇടപെട്ട് തര്‍ക്കം പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ സഹായിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സഭാ തര്‍ക്കത്തിലെ ബിജെപിയുടെ ഇടപെടലില്‍ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.ഈ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒരു പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വലിയ ആര്‍ജ്ജവമാണ് കാണിച്ചത്. ഞങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും’മെത്രാപ്പോലിത്ത പറഞ്ഞു.
അതെ സമയം കഴിഞ്ഞ ദിവസം തിരുപ്പതി ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാകവേ വോട്ടര്‍മാരോട് വര്‍ഗീയത പറഞ്ഞ് ബി.ജെ.പി തെലങ്കാന നേതാവ് ബന്ദി സഞ്ജയ് കുമാര്‍. ബൈബിളോ ഗീതയോ എന്ന് നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നാണ് കുമാര്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഒരു മതവിഭാഗത്തെ മാത്രം പ്രീതിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഹിന്ദുക്കള്‍ ദുബ്ബക ഉപതെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുമെന്നും കുമാര്‍ പറഞ്ഞു.ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണം നടക്കുകയാണ്, ഹിന്ദുക്കളുടെ ക്ഷമ പരിശോധിക്കാന്‍ നില്‍ക്കരുത് തുടങ്ങിയ വിദ്വേഷ പരാമര്‍ശങ്ങളാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലും കുമാര്‍ ഉപയോഗിച്ചത്.
ബി.ജെ.പി നേതാക്കള്‍ തെരുവിലറങ്ങി വന്ദേമാതരവും, ജയ്ശ്രീറാമും, ഭാരത് മാതാ കീ ജയിയും ഉറക്കെ വിളിച്ചാല്‍ വൈസ്.ആര്‍.സി.പിക്ക് ഓഫീസ് ഒഴിഞ്ഞു പോകേണ്ടിവരുമെന്നും കുമാര്‍ പറഞ്ഞു.”ലോകം മൊത്തം തിരുപ്പതിയെയാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നിങ്ങള്‍ക്ക് ധര്‍മ്മം വിജയിക്കണമെന്നാണോ അധര്‍മ്മം വിജയിക്കണമെന്നാണോ ആഗ്രഹം. വെങ്കിടേശ്വര സ്വാമിയെ ആരാധിക്കുന്നവര്‍ വരണമെന്നാണോ സ്വാമിയ അപമാനിക്കുന്നവര്‍ വരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്.” കുമാര്‍ ചോദിച്ചു.വൈസ്.ആര്‍.സി.പിയുടെ എം.പി ബാല്ലി ദുര്‍ഗാപ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.1998ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എന്‍. വെങ്കടസ്വാമി തിരുപ്പതിയില്‍ വിജയിച്ചിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് തിരുപ്പതിയില്‍ ബി.ജെ.പി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (3 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (4 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (4 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (4 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (4 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (5 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (5 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (6 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (6 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (6 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (7 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (8 hours ago)

Malayali Vartha Recommends