Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എപ്പം എത്തിയെന്ന് ചോദിച്ചാല്‍ മതി... ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് അയ്യപ്പനെ ചോദ്യം ചെയ്യുന്നതു പരമാവധി വൈകിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല; കസ്റ്റംസ് കടുപ്പിച്ചതോടെ പിടിച്ചുനില്‍ക്കാനായില്ല; ആദ്യ സമ്മേളന ദിവസം ജോലിത്തിരക്കുള്ള സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് താനെയത്തും

08 JANUARY 2021 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പിടിപ്പത് പണിയുള്ളതിനാല്‍ വരാന്‍ പറ്റില്ലെന്നാണ്. എന്നാല്‍ കസ്റ്റംസ് മറുപണി നല്‍കിയതോടെ നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ എല്ലാ പണികളും മാറ്റി വച്ച് അയ്യപ്പന്‍ കസ്റ്റംസിന് മുന്നിലെത്തും. അപ്പോള്‍ പണിയല്ല പ്രശ്‌നമല്ലെന്ന് ഇതോടെ തെളിഞ്ഞില്ലേ.

കെ. അയ്യപ്പന്‍ ഇന്നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യലിനു ഹാജരാകുന്നത്. വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് അയ്യപ്പനെ ചോദ്യംചെയ്യുന്നതു പരമാവധി വൈകിക്കാന്‍ ശ്രമം നടന്നെങ്കിലും കസ്റ്റംസിന്റെ ശക്തമായ നിലപാടിനു മുന്നില്‍ രാഷ്ട്രീയ നേതൃത്വം മുട്ടുമടക്കുകയായിരുന്നു.

ഹാജരാകാന്‍ ആദ്യം ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലമല്ലെന്നു വാദിച്ച് വിട്ടുനിന്നു. പിന്നീട് ഓഫീസിലേക്ക് ഇമെയില്‍ സന്ദേശമയച്ചെങ്കിലും നിയമസഭ ചേരാനിരിക്കെ സ്പീക്കറുടെ ഓഫീസിനും സ്റ്റാഫിനും നിയമപരിരക്ഷ ഉണ്ടെന്നു നിയമസഭാ സെക്രട്ടറിയുടെ കത്താണ് കസ്റ്റംസിനു ലഭിച്ചത്. സ്പീക്കറുടെ സ്റ്റാഫാണെങ്കിലും ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണ്ടെന്നു നിയമോപദേശം ലഭിച്ച കസ്റ്റംസ് അയ്യപ്പന്റെ വീട്ടുവിലാസത്തില്‍ നോട്ടീസ് നല്‍കി. അതോടെയാണു ഹാജരാകാന്‍ തീരുമാനിച്ചത്.

കെ. അയ്യപ്പന്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണെന്നും ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭാ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പന് എതിരേയുള്ള ആരോപണം സ്വകാര്യ വിഷയമാണെന്നും നിയമസഭയുമായി ബന്ധമുള്ളതല്ലെന്നും കസ്റ്റംസ് പറയുന്നു. സ്പീക്കറുടെ പഴ്‌സണല്‍ സ്റ്റാഫിനു കേരള നിയമസഭാ ചട്ടം 165 ബാധകമല്ലെന്നും ഈ ചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നും കസ്റ്റംസ് വ്യക്തമാക്കിയെന്നാണു സൂചന.

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുല്‍ ജനറലിന്റെയും അഡ്മിന്‍ അറ്റാഷെയുടെയും ഡ്രൈവര്‍മാരെ തിങ്കളാഴ്ച ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ വിളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതു പരമാവധി വൈകിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായത്. എന്നാല്‍, പിറ്റേന്നു ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയതിലാണ് അപാകതയെന്നും നിയമസഭാ സമ്മേളനമുള്ളതിനാല്‍ സ്പീക്കറുടെ സ്റ്റാഫിനു മാറിനില്‍ക്കാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് കത്തെഴുതിയതെന്നുമാണു നിയമസഭാ സെക്രട്ടറിയുടെ നിലപാട്.

സ്പീക്കര്‍ക്കു പരിരക്ഷയുള്ളതിനാല്‍, സ്റ്റാഫിനെ ചോദ്യംചെയ്യുമ്പോള്‍ അദ്ദേഹത്തെ അറിയിക്കേണ്ടതാണെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. സ്പീക്കറുടെ നിലപാട് അന്വേഷണ ഏജന്‍സിക്കു സ്വീകരിക്കുകയോ തള്ളുകയോ ആവാം. എന്നാല്‍, ഒരുഘട്ടം കഴിഞ്ഞാല്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്ന നിയമോപദേശത്തിന്റെ വെളിച്ചത്തിലാണു നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെ ഹാജരാകാന്‍ തീരുമാനിച്ചത്. സഭയില്‍ പ്രതിപക്ഷം സ്പീക്കറെ ആക്രമിക്കുന്നതിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇതുപകരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

അതേസമയം സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഭരണപക്ഷത്തിന് കടുത്ത തിരിച്ചടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയ പ്രതിപക്ഷത്തിന് ഇതിലൂടെ വലിയ ആയുധമാണ് കിട്ടിയിരിക്കുന്നത്. സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തില്‍ ആഞ്ഞടിക്കാനിരിക്കുകയാണ് പ്രതിപക്ഷം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (21 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (27 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (30 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (1 hour ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (4 hours ago)

Malayali Vartha Recommends