പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണനയില്‍

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ ഇബ്രാഹിം കുഞ്ഞ് നേരത്തെ അനുമതി തേടിയിരുന്നുവെന്നും, ജാമ്യ ഹര്‍ജിയില്‍ പറയുന്ന വാദങ്ങള്‍ ശരിയല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് രണ്ടാം തവണയും ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയവേ എംഇഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചത് കോടതിയെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ആരാഞ്ഞ കോടതി അത് ജയിലില്‍ പോയിട്ടുമാകാം എന്ന് പറഞ്ഞു.
നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചതെന്നും കോടതി വ്യക്തമാക്കി. അതേസമയം ആശുപത്രിയില്‍ നിന്നാണ് നോമിനേഷന്‍ പേപ്പറില്‍ ഒപ്പിട്ടതെന്നു ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha























