Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആ ഭാഗം വായിക്കുമോ... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പറയുമോയെന്നാണ് എല്ലാവരും കാതോര്‍ക്കുന്നത്; തെരഞ്ഞെടുപ്പിന് മുമ്പുളള അവസാന സമ്മേളനത്തില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

08 JANUARY 2021 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചത് നമ്മള്‍ കണ്ടതാണ്. അവസാനം സ്പീക്കറും രണ്ട് മന്ത്രിമാരും എത്തിയാണ് ഗവര്‍ണറെ തണുപ്പിച്ചത്. അതിന് ശേഷമാണ് കര്‍ഷക നിയമത്തിനെതിരെ പ്രത്യേക സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

 

അതേസമയം ഗവര്‍ണര്‍ക്ക് കൊടുത്ത നയ പ്രസംഗത്തിലും വിവാദ കര്‍ഷക നിയമത്തിനെതിരെ പറയുന്നുണ്ട്. അത് തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. പകരം ഇന്ന് നടക്കുന്ന നയപ്രഖ്യാപനത്തില്‍ ഇത് വായിക്കുമോ ഇല്ലയോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.


നിയമസഭയുടെ ബജറ് സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഗവര്‍ണരുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍, പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് 15ന് അവതരിപ്പിക്കും. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭ ചര്‍ച്ചചെയ്യും.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയതും അനുബന്ധ വിവാദവും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. സ്പീക്കറെ ചോദ്യം ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നോട്ടിസ് നല്‍കിയാല്‍ അത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കും. ഒരന്വേഷണത്തെയും തടസപ്പെടുത്തില്ലെന്നും തന്നെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നുമാണ് സ്പീക്കറുടെ നിലപാട്.



തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം മുന്‍നിറുത്തിയാവും ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുളള അവസാന സമ്മേളനം പ്രതിപക്ഷത്തിനും നിര്‍ണായകമാണ്. കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ് സഭാ സമ്മേളനം ചേരുന്നത്.യു ഡി എഫില്‍ നിന്നുളള ജോസ് കെ മാണി പക്ഷത്തിന്റെ കൊഴിഞ്ഞുപോക്ക് പ്രതിപക്ഷത്തിന് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. വിപ്പുലംഘനം സംബന്ധിച്ച ജോസഫ്, ജോസ് വിഭാഗങ്ങളുടെ തര്‍ക്കം സ്പീക്കറുടെ പരിഗണനയിലാണ്. ഇന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ കര്‍ഷക സമരത്തെക്കുറിച്ച് പരാമര്‍ശിക്കുമോ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.


അതേസമയം ഇന്ന് നിയമസഭയില്‍ നടക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപനത്തോട് സഹകരിച്ചുകൊണ്ട്, പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തും.



സ്പീക്കര്‍ക്കെതിരായ ആക്രമണത്തിന് ഊന്നല്‍ നല്‍കുകയാണ് പ്രതിപക്ഷ തന്ത്രം. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലാവും തീരുമാനം. കഴിഞ്ഞ വര്‍ഷം പൗരാവകാശ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം സഭയ്ക്കകത്ത് പ്രതിഷേധമുയര്‍ത്തിയിരുന്നു. നയ പ്രഖ്യാപനത്തിന് സഭയിലേക്ക് കടന്നുവന്ന ഗവര്‍ണറെ തടഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കിയ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സംരക്ഷണയിലാണ് പിന്നീട് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയത്.

കുറച്ചുനേരം പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പിന്നീട് നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു. ഇക്കുറി ഗവര്‍ണര്‍ക്ക് നേരെ തിരിയേണ്ടതില്ലെന്നാണ് നിലപാട്.



സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസ് ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തന്നെ ഇന്നലെ വ്യക്തമാക്കി. പതിനാല് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്ന നിബന്ധന ഉള്‍പ്പെടെ പാലിക്കപ്പെടുന്നതിനാല്‍ ഇക്കുറി പ്രതിപക്ഷത്തിന്റെ നോട്ടീസ് ചട്ടവിരുദ്ധമല്ല.

 

ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. എന്തായാലും ഗവര്‍ണറുടെ നയപ്രസംഗവും പ്രതിപക്ഷത്തിന്റെ നിലപാടുമാണ് ഏറെ പ്രധാനം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (20 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (26 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (29 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (1 hour ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (4 hours ago)

Malayali Vartha Recommends