Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബിജെപി കളം നിരത്തുന്നു ... കെ. സുരേന്ദ്രനെ തോൽപ്പിക്കാൻ സിപിഎം കുതന്ത്രം ? കോൺഗ്രസ്സ് എവിടെ ? നേമത്ത് കുമ്മനം- ചെങ്ങന്നൂരിൽ മിസോറാം ഗവർണറും

08 JANUARY 2021 07:52 AM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാന നിയമസഭയിലേക്കു ബി ജെ പി ക്കു വാതിൽ തുറന്ന ഒ.രാജഗോപാൽ ഇനി വിശ്രമ ജീവിതത്തിലേക്ക് നീങ്ങും. ജന സംഘ കാലം മുതൽ മുൻ നിരയിലുണ്ടായിരുന്ന അദ് ദേഹത്തിനു എല്ലാ ആദരവും നൽകി എതിരാളികളുടെ വിമർശനത്തിൻ്റെ മുനയൊടിക്കും.പാർട്ടിയുടെ അടിത്തറയ്ക്ക് ഉലച്ചിലുണ്ടായിട്ടില്ലെന്നു തദ്ദേശ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുവെന്ന കണക്കുകൂട്ടലിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാന ബിജെപി ഘടകം ഒരുക്കം തുടങ്ങിയിരിക്കുകയാണ്.

 

മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയടക്കം മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ കൂടുതൽ വാർഡുകൾ ബീജെപിയ്ക്ക് നേടാൻ കഴിഞ്ഞതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസം പാർട്ടിയക്ക് ഉണ്ട്.

 

എന്നാൽ സി പി എം പല തന്ത്രങ്ങളും പ്രയോഗിക്കാൻ സാദ്ധ്യത ഉണ്ട്.അത് മനസ്സിലാക്കി കൊണ്ടാണ് ബി ജെ പി നീങ്ങുന്നത്.സംസ്ഥാന അദ്ധ്യക്ഷൻ കെ-സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, എം -ടി.രമേശ്, ജോർജ് കുര്യൻ അടക്കമുള്ള പ്രമുഖർ സ്ഥാനാർത്ഥികളാകും ജയസാദ്ധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അവർക്കു നിർദേശം നൽകിയിട്ടുണ്ട്.

 

യുവജനങ്ങൾക്കും വനിതകൾക്കും സ്ഥാനാർഥിത്വത്തിൽ മികച്ച പരിഗണന ഉറപ്പു വരുത്തിയിട്ടുണ്ട്. കന്നഡ മണ്ണിൽ ബി ജെ പിയക്ക് വേരുകൾ ഉണ്ടെങ്കിലും അതിർത്തിയിൽ ഇതുവരെ താമര വിരിഞ്ഞിട്ടില്ല. അമിത് ഷായക്ക് പോലും വിജയവിശ്വാസമുള്ള മണ്ണാണ് മഞ്ചേശ്വരം - ബി ജെ പി ക്ക് ആനുപാതിക വർധനയുള്ള സ്ഥിരം വോട്ട് ബാങ്ക് മഞ്ചേശ്വരത്തുണ്ടെന്നതാണ് ഇടതു വലതു മുന്നണികളുടെ ആശങ്ക -

 

വടക്കുനിവർന്നു നിന്നു തെക്കോട്ട് കാലു നീട്ടാനായിരുന്നു ബിജെപി ആഗ്രഹിച്ചത്.എന്നാൽ എന്തോ തെക്കു നിവർന്നു നിൽക്കാനുള്ള അവസരമാണ് ഉണ്ടായത്.കെ - സുരേന്ദ്രൻ്റെ പ്രധാന തട്ടകമാണ് മഞ്ചേശ്വരം എന്നാൽ ശബരിമല വിഷയത്തിനു ശേഷം സുരേന്ദ്രൻ കോന്നിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കോന്നിയിലെ താപ്പാനകളെ മെരുക്കി ഒതുക്കിയെടുക്കാനാണ് സുരേന്ദ്രൻ്റെ ശ്രമം.

 

സുരേന്ദ്രനെ തോൽപ്പിക്കാനായി സി പി എം അവിടെ കുതന്ത്രങ്ങൾ ആവിഷ്ക്കരിച്ചു തുടങ്ങിയിട്ടുണ്ട്.നായർ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഇത് ഇവിടുത്തെ മണ്ടൻമാരായ കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നില്ല.അവർ ബി ജെ പി യെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് ഗുരുത്വ ദോഷവും ഗുരു ശാപവും ഉള്ള മുകേഷിനെ നേരിടാൻ സുരേഷ് ഗോപിയെ ബിജെപി ഇറക്കാനാണ് നീക്കം.

 

അടുത്ത തവണയും മത്സരിക്കാൻ കച്ചകെട്ടി ഇരിക്കുന്ന മുകേഷിനെ സുരേഷ് ഗോപി സിനിമാ സ്റ്റൈലിൽ തന്നെ നേരിടും -കൊല്ലത്ത് ഇക്കുറി വീറും വാശിയുമുള്ള മത്സരമായിരിക്കും നടക്കുക. കോൺഗ്രസ്സിനും സി പി എമ്മിനും അടിത്തറയുളളത് പോലെ ബി ജെ പിയ്ക്കും സ്വാധീനമുളള മണ്ണാണ് ചെങ്ങന്നൂർ. അത് കൊണ്ട് തന്നെ വെൺമണി സ്വദേശിയായ മിസോറാം ഗവർണർ ചെങ്ങന്നൂരിൽ മത്സരിക്കാൻ ഇറങ്ങുമെന്നാണ് സൂചന.

 

2016ൽ ചെങ്ങന്നൂരിൽ നടന്നത് ചതുഷ് കോണ മത്സരം ആയിരുന്നു. യു ഡി എഫിൽ സീറ്റ് ലഭിക്കാതെ ഇരുന്ന ശോഭനാ ജോർജ്ജ് പട്ടിണി മുക്ത താലൂക്കിനായി മതേതര മുന്നണിയുടെ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മത്സരിക്കുകയാണ് ചെയ്തത്.പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശോഭനാ ജോർജ്ജ് എൽ ഡി എഫ് പാളയത്തിൽ എത്തി. മൂന്ന് തവണ മണ്ഡലത്തിൽ നിന്ന് ജയിച്ച ശോഭനാ ജോർജ്ജ് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്.

 

സജി ചെറിയാനോട് പിണറായിയ്ക്ക് പ്രളയ സമയത്ത് ഉണ്ടായ നീരസം വെള്ളം ഇറങ്ങി പോയത് പോലെ അങ്ങ് ഇറങ്ങിയിട്ടില്ല. ആ അവസരം ശോഭനാ ജോർജ്ജ് മുതലാക്കാൻ ശ്രമിക്കും. പള്ളിത്തർക്കത്തിൽ ശ്രീധരൻപിളള പ്രധാനമന്ത്രിയെ കൊണ്ട് ഇടപെടൽ നടത്തിച്ചപ്പോൾ ഇതിൽ ഒരു സമവായമുണ്ടാകുമെന്ന പ്രതീക്ഷയിൽ യാക്കോബായ ഓർത്തഡോക്സ് സഭകളുടെ പിന്തുണ കിട്ടുമെന്ന് ബിജെപിയക്ക് പ്രതീക്ഷയുണ്ട്.ഇരു കുട്ടരുമായും ആശയ വിനിമയം നടത്തുന്ന പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് അതാണു വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വാതിൽ തുറക്കുന്നത്.'

 

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മട്ടിലൊരു വോട്ട് ധ്രൂവീകരണം നിയമസഭയിൽ ഉണ്ടാകില്ലെന്നു ദേശീയ നേത്യത്വവും കണക്കുകൂട്ടുന്നു.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്- അവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരകയായി ഉണ്ടാകുമെന്നാണു സൂചന. അവർ മത്സരിക്കാതിരിക്കുകയും കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുകയും ചെയ്താൽ പാർട്ടിയെ നയിക്കുന്നത് ശോഭയാകാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (21 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (27 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (30 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (1 hour ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (4 hours ago)

Malayali Vartha Recommends