Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇനി പുതിയ കളികളിലേക്ക്... സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിര്‍ണായ നീക്കം നടത്തി എന്‍ഐഎ; സന്ദീപ് നായര്‍ക്കു പുറമേ 4 പ്രതികളെക്കൂടി മാപ്പുസാക്ഷികളാക്കിയേക്കും; സ്വപ്ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി കേന്ദ്ര നിയമനം

08 JANUARY 2021 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ആദ്യം എത്തിയത് എന്‍ഐഎയാണ്. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ബെഗലുരുവില്‍ വച്ച് പിടികൂടിയതും എന്‍ഐഎയാണ്. എന്നാല്‍ പിന്നീടങ്ങോട്ട് ഇഡിയും കസ്റ്റംസും കളം നിറഞ്ഞതോടെ എന്‍ഐഎ നിറം മങ്ങി. സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം അന്വേഷിച്ച എന്‍ഐഎയ്ക്ക് കാര്യമായ തെളിവ് കിട്ടാതെ പോയതോടെ തിരിച്ചടിയായി. ഇത് കോടതിയുടെ വിമര്‍ശനത്തിന് പോലും കാരണമായി. അതിന് പിന്നാലെ നിര്‍ണായക നീക്കം നടത്തുകയാണ് എന്‍ഐഎ.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ നാലാംപ്രതി സന്ദീപ് നായര്‍ക്കു പുറമേ 4 പ്രതികളെക്കൂടി മാപ്പുസാക്ഷികളാക്കാന്‍ എന്‍ഐഎ ഒരുങ്ങുകയാണ്. കേസില്‍ അറസ്റ്റിലായ 21 പ്രതികളില്‍ 20 പേര്‍ക്കെതിരെ ചുമത്തിയ യുഎപിഎ തെളിയിക്കാനാണു കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ 5 പേരെ മാപ്പുസാക്ഷികളാക്കി വിചാരണ തുടങ്ങാന്‍ എന്‍ഐഎ ഒരുങ്ങുന്നത്. കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ആദ്യ പ്രതിയായ സ്വപ്ന സുരേഷ് റിമാന്‍ഡിലായി 180 ദിവസം പിന്നിടും മുന്‍പാണ് 20 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇതുവരെ 31 പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

സന്ദീപ് നായര്‍ ഒഴികെ മറ്റാരെല്ലാമാണു മാപ്പുസാക്ഷികളെന്ന വിവരം ഇതുവരെ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളിത്തം കുറവുള്ളതും എന്നാല്‍ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ അറിയാവുന്നതുമായ പ്രതികളെയാണു മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു ശുപാര്‍ശ ചെയ്യാവുന്നത്. കുറ്റകൃത്യത്തില്‍ മുഖ്യപങ്കാളിത്തമുള്ളവരെ മാപ്പുസാക്ഷികളാക്കാന്‍ കോടതികള്‍ അനുവദിക്കാറില്ല.

മാപ്പുസാക്ഷികളെ വിചാരണ കഴിയും വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണു ചട്ടം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിചാരണ തീരും മുന്‍പു ജാമ്യത്തില്‍ പുറത്തിറങ്ങിയതു പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ വിചാരണക്കോടതി അന്വേഷണ സംഘത്തോടു വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം വിമാനത്താവള സ്വര്‍ണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മുന്‍ അഭിഭാഷകനെ കസ്റ്റംസ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ രാജേഷിനെയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍, സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ ഇതിനായുളള നടപടികള്‍ തുടങ്ങിയതാണെന്ന് അഡ്വ. ടി കെ രാജേഷ് കുമാര്‍ അറിയിച്ചു.

സ്വര്‍ണക്കള്ളക്കടത്തുകേസില്‍ കഴിഞ്ഞ ജൂലൈ അഞ്ചിന് ഒളിവില്‍പ്പോയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കടത്തിലെ കസ്റ്റംസ് കേസിലായിരുന്നു നടപടി. ഈ ഹര്‍ജിയില്‍ സ്വപ്ന സുരേഷിനായി ഹൈക്കോടതിയില്‍ ഹാജരായത് രാജേഷായിരുന്നു.

ബംഗളൂരൂവിലേക്ക് ഒളിവില്‍പ്പോകുന്നതിന് മുമ്പ് തൃപ്പൂണിത്തുറയില്‍ വീട്ടിലെത്തി അഭിഭാഷകനെ കണ്ടതായി സ്വപ്ന സുരേഷും മൊഴി നല്‍കിയരുന്നു. സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ബംഗളൂരുവില്‍ അറസ്റ്റുണ്ടായത്. അന്ന് സ്വപ്നയ്ക്കായി ഹാജരായ അതേ അഭിഭാഷകനെത്തന്നെയാണ് കസ്റ്റംസിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍, സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ തുടങ്ങിയ നടപടിക്രമങ്ങളാണിതെന്ന് അഡ്വ രാജേഷ് അറിയിച്ചു. 2018ലാണ് അപേക്ഷ ക്ഷണിച്ചത്. 2019ല്‍ അഭിമുഖ പരീക്ഷയടക്കം നടന്നു. താനടക്കം 14 പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ഇതേപോലെ എല്ലാ സംസ്ഥാനത്തും ഒരേസമയം നിയമനം നടന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മാത്രമാണ് സ്വപ്ന സുരേഷിന് വേണ്ടി ഹാജരായതെന്നും കസ്റ്റംസ് സംബന്ധമായ കേസുകളില്‍ തന്റെ അനുഭവം പരിഗണിച്ചാണ് നിയമനമെന്നുമാണ് അഡ്വ രാജേഷിന്റെ നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (21 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (27 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (30 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (1 hour ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (4 hours ago)

Malayali Vartha Recommends