വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായി; തുടർന്ന് നടത്തിയ തിരച്ചിലിൽ ഒന്നര വയസുകാരന്റെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി

ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു. മാന്നാര്‍ കടപ്ര സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് മണലേല്‍ പുത്തന്‍ പറമ്പില്‍ മനോജിന്റെ മകന്‍ ഡാനിയാണ് മരിച്ചത്. വീടിന്റെ സമീപത്തുള്ള പമ്പയാറ്റില്‍ വീണാണ് കുഞ്ഞ് മരിച്ചത്. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ നിന്ന് കുട്ടിയ കണ്ടെത്തിയത്.
കുട്ടിയെ കാണാതായപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടര്‍ന്നാണ് ആറ്റില്‍ തിരച്ചില്‍ നടത്തിയത്. ആറ്റില്‍ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന വള്ളത്തിലെ യുവാവ് വെള്ളത്തില്‍ മുങ്ങി കുട്ടിയെ എടുത്തു. വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പൊലീസ് ജീപ്പില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























