Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കി: പൊലീസിനു വേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലു പേർ പിടിയിൽ

08 JANUARY 2021 08:38 PM IST
മലയാളി വാര്‍ത്ത

കോട്ടയം: ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയുടെ അശ്ലീല വീഡിയോ പകർത്തി , പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ പൊലീസിനു വേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലു പേർ പിടിയിൽ. തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ വീട്ടിൽ ടി.എസ് അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ വീട്ടിൽ ഹരികൃഷ്ണൻ (23) , പുത്തൻ പുരയ്ക്കൽ അഭിജിത്ത് (21) , തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

ഡിസംബർ മുതൽ ആരംഭിച്ച ഭീഷണിയും തട്ടിപ്പുമാണ് ഒടുവിൽ പൊലീസ് പൊളിച്ചത്. ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയെയാണ് പ്രതികൾ ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ കുടുക്കിയത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഈ യുവാവ് സൗഹൃദത്തിലായി. ഇതിനിടെ യുവതിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട്, ഇരുവരും തമ്മിൽ മെസഞ്ചറിലൂടെ മാത്രമാണ് ചാറ്റ് ചെയ്തിരുന്നത്.

ഇതിനിടെ സംശയം തോന്നിയ യുവാവ് യുവതിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യുവതി മെസഞ്ചറിൽ വീഡിയോ കോളിൽ എത്തുകയായിരുന്നു. മുഖം കാണിക്കാതെ നഗ്നയായാണ് യുവതി എത്തിയത്. വീഡിയോ കോളിൻ്റെ തൊട്ടടുത്ത ദിവസം യുവാവിനെ ഫോണിൽ വിളിച്ച ഹണി ട്രാപ്പ് സംഘം ഭീഷണി മുഴക്കുകയായിരുന്നു. പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തങ്ങളുടെ നിരീക്ഷണത്തിലാണ് എന്നും, പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചതായും അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി വീണ്ടും തുടർന്നതോടെ ഇരയാക്കപ്പെട്ട യുവാവ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്, പൊലീസ് നിർദേശാനുസരണം യുവാവ് പ്രതികളുമായി സംസാരിച്ചു ശേഷം തുക രണ്ടു ലക്ഷം രൂപയിൽ ഒതുക്കി. പണം ബിറ്റ് കോയിനായോ ക്രിപ്റ്റോ കറൻസിയായോ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന യുവാവ് തുക പണമായി നൽകാമെന്ന് അറിയിച്ചു. ഇത് അനുസരിച്ച് ഇന്നലെ ഉച്ചയോടെ പ്രതികൾ പണം കൈമാറേണ്ട സ്ഥലം അറിയിച്ചു. ഇവിടെ യുവാവ് പണവുമായി എത്തി. ഈ സമയം പണം വാങ്ങാൻ എത്തിയ പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിൻ്റെയും ഡിവൈ.എസ്.പി ആർ.ശ്രീകുമാറിൻ്റെയും നേതൃത്വത്തിലുള്ള സംഘം വളയുകയായിരുന്നു.

എസ് ഐ കുര്യൻ മാത്യു , പ്രൊബേഷൻ എസ് ഐ അനിൽ ദേവ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ് വർമ്മ , സജീവ് ടി.ജെ , സുദീപ് സി , നവീൻ സി.കെ, സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു കെ.ആർ , വിഷ്ണു വിജയദാസ് , ലിബു ചെറിയാൻ , രതീഷ് കെ.എൻ , നൗഫൽ സി.എസ് , സന്തോഷ് എ.ആർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ നമ്പരുകളും , കോൾ വിശദാംശങ്ങളും പരിശോധിച്ചാണ് കേസിലെ മുഖ്യ ആസൂത്രകൻ അരുണാണ് എന്ന് തിരിച്ചറിഞ്ഞത്.

കോടിമത ബോട്ട് ജെട്ടി റോഡിൽ ഫിലാൻ സാ സെക്യൂരിറ്റീസ് എന്ന സൈബർ സുരക്ഷാ സ്ഥാപനം നടത്തുകയാണ് അരുൺ. പൊലീസ് ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകളും സെമിനാറുകളും ഇയാൾ എടുത്തിരുന്നു. പൊലീസ് ബന്ധങ്ങൾ ഉള്ളതിനാൽ പിടിക്കപ്പെടില്ലന്ന ഉറപ്പിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (33 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (56 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends