നെയ്യാറ്റിന്‍കരയില്‍ ഒമ്ബതാം ക്ലാസുകാരി ജീവനൊടുക്കി; പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു

നെയ്യാറ്റിന്‍കരയില്‍ ഒമ്ബതാം ക്ലാസുകാരിയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനു വേണ്ടി നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ എന്ന പതിനെട്ടുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോന്‍ കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ ജോമോന്‍ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പോലീസില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























