ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഈമാസം 11ന് തൃശൂരില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന ഓഫിസ് സെക്രട്ടറി അറിയിച്ചു.
കോഴിക്കോട്ട് ചികിത്സയിലാണ് സുരേന്ദ്രന്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലിനും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കുമായാണ് സംസ്ഥാന സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























