Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എല്ലാം മാറിമറിയുമ്പോള്‍... സ്ഥാനമൊഴിയാന്‍ 10 ദിവസം മാത്രമാണ് ഉള്ളതെങ്കിലും എത്രയും വേഗം ട്രംപിനെ പുറത്താക്കാന്‍ നീക്കം; ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒഴിവാക്കി; സ്ഥാനമൊഴിയും മുമ്പേ ചെയ്ത കുറ്റങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ

09 JANUARY 2021 08:11 AM IST
മലയാളി വാര്‍ത്ത

യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമം നടത്തിയതോടെ ലോകത്തിന്റെ വിദ്വേഷം പിടിച്ചു പറ്റുകയാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെ എത്രയും വേഗം പുറത്താക്കാനാണ് നിയുക്ത പ്രസിഡന്റ് ബൈഡന്റെ നീക്കം. ജനങ്ങളുമായി നേരിട്ട് സംവദിക്കാതിരിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

അതേസമയം യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമം നടത്തിയ അനുയായികളെ അപലപിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയ അക്രമികള്‍ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നില്ലെന്നു പറഞ്ഞ ട്രംപ്, 20 നു പുതിയ സര്‍ക്കാര്‍ വരുമെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സര്‍ക്കാരിനുള്ള അധികാരക്കൈമാറ്റം സുഗമമായിരിക്കുമെന്നും ഉറപ്പു നല്‍കി. എന്നാല്‍, താന്‍ ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നു അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. അമേരിക്കയെ ഞെട്ടിച്ച അക്രമത്തിന് ആദ്യം പരോക്ഷ പിന്തുണ നല്‍കിയ ട്രംപ്, 24 മണിക്കൂറിനു ശേഷമാണു വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ നിലപാട് മാറ്റിയത്.

എല്ലാ അമേരിക്കക്കാരെയും പോലെ, ഞാനും അക്രമങ്ങളെയും നിയമരാഹിത്യത്തെയും അപലപിക്കുന്നു. ഉടനടി അക്രമികളെ തുരത്താന്‍ ഞാന്‍ സൈന്യത്തെ നിയോഗിച്ചിരുന്നു. അക്രമികളോടും നിയമലംഘകരോടും ഞാന്‍ പറയുന്നു, നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. നിങ്ങള്‍ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നില്ല. നിയമവാഴ്ചയുടെ രാജ്യമായി എന്നും അമേരിക്ക തുടരുമെന്ന് എഴുതിത്തയാറാക്കിയ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ ഈ സന്ദേശത്തിലും ജോ ബൈഡനെ അഭിനന്ദിക്കാന്‍ തയാറായില്ല. വ്യാജവോട്ടുകള്‍ തടയാന്‍ യുഎസ് തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ അക്രമിസംഘത്തെ ട്രംപ് അഭിവാദ്യം ചെയ്തിരുന്നു. അമേരിക്കയുടെ 46ാമതു പ്രസിഡന്റായി 20 നാണു ബൈഡന്‍ അധികാരമേല്‍ക്കുക. 11 ദിവസം കൂടി മാത്രമേ ട്രംപ് ഭരണകൂടത്തിന് ആയുസ്സുള്ളൂവെങ്കിലും പ്രസിഡന്റിനെ ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിച്ചു നീക്കം ചെയ്തില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്കു പോകുമെന്ന മുന്നറിയിപ്പുമായി ഡെമോക്രാറ്റ് നേതാക്കള്‍ രംഗത്തെത്തി. ട്രംപിനെ നീക്കം ചെയ്യണമെന്ന സ്പീക്കര്‍ നാന്‍സി പെലോസിയുടെ ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തള്ളി. ഇക്കാര്യം കാബിനറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സൂചിപ്പിച്ചു. അതേസമയം, എജ്യുക്കേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി ബെറ്റ്‌സി ദേവോസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി എലൈന്‍ ചാവോ എന്നിവര്‍ കൂടി ഇന്നലെ രാജി നല്‍കി. കഴിഞ്ഞ 2 ദിവസത്തിനിടെ ആകെ 7 പ്രമുഖരാണു രാജിവച്ചത്.

സ്ഥാനമൊഴിയും മുന്‍പേ, സ്വയം മാപ്പു നല്‍കാനുളള സാധ്യത ട്രംപ് വിശ്വസ്തരുമായി ആലോചിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള അധികാരം പ്രസിഡന്റിനുണ്ടോയെന്നും ഇത്തരമൊരു നടപടിയുടെ രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നും ചര്‍ച്ചകള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

കാപ്പിറ്റോള്‍ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണോ ഈ നീക്കമെന്നു വ്യക്തമല്ല. തിരഞ്ഞെടുപ്പു ദിവസം മുതല്‍ ട്രംപ് ഈ സാധ്യത പരിശോധിച്ചിരുന്നുവെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന ഒട്ടേറെ വിശ്വസ്തര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ ട്രംപ് മാപ്പു നല്‍കിയിരുന്നു.

പ്രസിഡന്റ് സ്വയം മാപ്പാക്കുന്ന നടപടി മുന്‍പാരും പ്രയോഗിച്ചിട്ടില്ല. ഇതിന്റെ ഭരണഘടനാസാധുത സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. പ്രസിഡന്റിനു സ്വയം മാപ്പു നല്‍കാനാവില്ല. രാജിവയ്ക്കുകയും പകരം സ്ഥാനമേല്‍ക്കുന്ന വൈസ് പ്രസിഡന്റിനു മാപ്പ് നല്‍കാനും കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (33 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (56 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends