Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇനിയെന്തുണ്ടാകും... സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ അടുത്ത നീക്കമെന്തന്നറിയാല്‍ ആകംക്ഷയോടെ കേരളം; സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്

09 JANUARY 2021 09:14 AM IST
മലയാളി വാര്‍ത്ത

ഈ നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന് ഏറെ കോള് നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നിയമോപദേശം തേടിയതായി പ്രമുഖ പത്രം. ചോദ്യം ചെയ്യുന്നതിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളെപ്പറ്റി അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറില്‍ നിന്നാണു നിയമോപദേശം തേടിയത്. കേസില്‍ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനാണിത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി കയ്‌റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണു കേസ്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണു ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തത്.

സ്വര്‍ണക്കടത്തു കേസില്‍ സന്ദീപ് നായരടക്കം 5 പ്രതികളുടെ രഹസ്യമൊഴിപ്പകര്‍പ്പും എന്‍ഐഎ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ സൈബര്‍ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളും തേടി എന്‍ഐഎ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കി. ഇവര്‍ 5 പേരെയും എന്‍ഐഎ മാപ്പുസാക്ഷികളാക്കുമെന്നാണു സൂചന.

വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്നലെ വിശദമായാണ് ചോദ്യം ചെയ്തത്. രാവിലെ 10ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഏഴിനാണു പൂര്‍ത്തിയായത്. വിദേശത്തു നിന്നെത്തിയ ചിലര്‍ സ്പീക്കറെ സന്ദര്‍ശിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഡോളര്‍ കടത്തു കേസില്‍ സ്വപ്ന, സരിത് എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലിനോട് അയ്യപ്പന്‍ സഹകരിച്ചതായാണു വിവരം. അയ്യപ്പനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടതില്ലെന്നാണു നിലവില്‍ കസ്റ്റംസിന്റെ തീരുമാനം.

2 തവണ നോട്ടിസ് ലഭിച്ചിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒഴിഞ്ഞുമാറിയതും അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നു നിയമസഭാ സെക്രട്ടറി കസ്റ്റംസ് കമ്മിഷണര്‍ക്കു കത്തയച്ചതും വിവാദമായിരുന്നു. നിയമസഭാ ജീവനക്കാര്‍ക്കും പ്രത്യേക പരിരക്ഷയുണ്ടെന്നു സ്പീക്കറും നിലപാടെടുത്തു. എന്നാല്‍, അയ്യപ്പന്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന നിലപാടില്‍ നിന്നു പിറകോട്ടു പോകാതെ കസ്റ്റംസ് അയ്യപ്പനു മൂന്നാമതും നോട്ടിസ് നല്‍കി. നിയമസഭയുടെ പ്രത്യേക പരിരക്ഷ, കുറ്റവാളികളെ സംരക്ഷിക്കാനോ അന്വേഷണ ഏജന്‍സികളില്‍ നിന്നു വിവരം മറച്ചുവയ്ക്കാനോ ദുരുപയോഗിക്കാനുള്ളതല്ലെന്ന് ഓര്‍മിപ്പിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ നിയമസഭാ സെക്രട്ടറിക്കു മറുപടി നല്‍കുകയും ചെയ്തു. ഇതോടെയാണ് അയ്യപ്പന്‍ ഇന്നലെ ഹാജരായത്.

അതേസമയം ഡോളര്‍ കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തില്‍ സഭയ്ക്കുപുറത്ത് സ്പീക്കറും പ്രതിപക്ഷവും കൊമ്പുകോര്‍ത്തു. കസ്റ്റംസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആക്ഷേപങ്ങളെ നിഷേധിച്ച സ്പീക്കര്‍, തനിക്കെതിരായ പ്രചാരണത്തെ ആസ്വദിക്കുകയാണെന്നും തുറന്നടിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് സഭാ സമ്മേളനത്തിലെ പ്രതിപക്ഷത്തിന്റെ പ്രധാന ഉന്നം. ഡോളര്‍ കടത്ത് കേസില്‍ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കരുക്കള്‍ ശക്തമാക്കുകയാണ്.

കംസ്റ്റസിന് മുന്നില്‍ കെ.അയ്യപ്പന്‍ ഹാജരാകാന്‍ നിര്‍ബന്ധിതനായതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കൊത്ത സ്പീക്കറെന്നും പ്രതിപക്ഷം ആരോപിച്ചു. കസ്റ്റംസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറെ ചോദ്യം ചെയ്യാനായി നിയമോപദേശം തെടിയെന്നുള്ള വാര്‍ത്ത പ്രതിപക്ഷം ഏറ്റെടുക്കാനാണ് സാധ്യത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (33 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (56 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends