Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

രാജേട്ടന് പിന്‍ഗാമി രാജേട്ടന്‍ തന്നെ... ഒ. രാജഗോപാലെന്ന രാജേട്ടന് പകരം കുമ്മനം രാജശേഖരനെന്ന രാജേട്ടനെയല്ലാതെ നേമത്ത് മറ്റാര്? വാടക വീടെടുത്ത് കുമ്മനം നേമത്തേക്ക്; നിറഞ്ഞ പുഞ്ചിരിയോടെ നിറകണ്ണുകളോടെ കുമ്മനം എത്തുമ്പോള്‍ ഒരോട്ട് ഉറപ്പ്

09 JANUARY 2021 09:19 AM IST
മലയാളി വാര്‍ത്ത

ഒ. രാജഗോപാലിനെ വ്യക്തിപരമായി വോട്ട് ചെയ്താണ് നേമത്തുകാര്‍ അദ്ദേഹത്തെ നിയമസഭയിലെത്തിച്ചത്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റാന്‍ രാജഗോപാലിനായി. എന്തിന് ബിജെപിയ്ക്ക് അല്‍പം പ്രയാസമുണ്ടാക്കിയെങ്കില്‍ പോലും സിപിഎം നേതാക്കളുടെ പോലും പ്രശംസയ്ക്ക് രാജഗോപാല്‍ പാത്രമായി. രാജഗോപാല്‍ ഇനി നേമത്ത് മത്സരിക്കില്ലെന്ന് വന്നതോടെ രാജേട്ടന് പകരം ഏത് ചേട്ടന്‍ വരുമെന്ന ചോദ്യമായി. അതിനുത്തരം കുമ്മനം രാജശേഖരനെന്ന രാജേട്ടന്‍ തന്നെ.

മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ നിയസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിപ്പിക്കാന്‍ ബി.ജെ.പിയില്‍ അനൗപചാരിക ധാരണയായി. പി.കെ. കൃഷ്ണദാസിനോട് കാട്ടാക്കടയിലും എ.എന്‍. രാധാകൃഷ്ണനോട് മണലൂരും പ്രവര്‍ത്തനം തുടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു. കെ. സുരേന്ദ്രന്‍ മല്‍സരിക്കുമെങ്കിലും മണ്ഡലമേതെന്ന് തീരുമാനിച്ചിട്ടില്ല.

നിയമസഭയിലെ പ്രാതിനിധ്യം കൈവിടാതിരിക്കാനാണ് ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ നേമത്ത് മല്‍സരിപ്പിക്കുന്നത്. മുന്‍സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിനോട് കാട്ടാക്കടയിലും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനോട് മണലൂരിലും പ്രവര്‍ത്തനംതുടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചുവെന്നാണ് അറിയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തില്‍ മല്‍സരിച്ചേയ്ക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എവിടെ മല്‍സരിക്കുമെന്ന് ധാരണയായിട്ടില്ല. കഴക്കൂട്ടം, കോന്നി എന്നീ മണ്ഡലങ്ങള്‍ക്കാണ് മുന്‍ഗണന. കഴിഞ്ഞതവണ 84 വോട്ടിന് തോറ്റ മഞ്ചേശ്വരവും പരിഗണിച്ചേയ്ക്കാം. കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് ഇതുവരെയുള്ള കേന്ദ്രനിലപാട്. വി.വി. രാജേഷ് വട്ടിയൂര്‍ക്കാവിലോ നെടുമങ്ങാട്ടോ മല്‍സരിച്ചേയ്ക്കാം.

നേമത്ത് കുമ്മനം ഏറെക്കുറെ ഉറപ്പായതിനാല്‍ സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് കോവളത്തോ തിരുവനന്തപുരത്തോ മല്‍സരിക്കും. പത്തിന് അനൗപചാരിക യോഗം ചേര്‍ന്നശേഷം പതിനൊന്നിന് തൃശൂരില്‍ സംസ്ഥാന സമിതി ചേരേണ്ടതായിരുന്നു. എന്നാല്‍ സുരേന്ദ്രന് കോവിഡ് ബാധിച്ചതിനാല്‍ യോഗം മാറ്റി. ശോഭാസുരേന്ദ്രന്റെ പ്രശ്‌നവും ചര്‍ച്ചചെയ്യേണ്ടതായിരുന്നു. വാര്‍ഡ്തല പ്രവര്‍ത്തനത്തിന് പകരം ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 25 ന് മുമ്പ് മണ്ഡലതല പഠനശിബിരങ്ങള്‍ പൂര്‍ത്തിയാക്കും. ഒപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. ആടുത്തമാസം ആദ്യവാരത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യപട്ടികയ്ക്ക് രൂപമാകും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേമം എം.എല്‍.എ ഒ. രാജഗോപാല്‍ അറിയിച്ചതിന് പിന്നാലെ തിരക്കിട്ട നീക്കവുമായി ബി.ജെ.പി. രംഗത്തെത്തിയത്. നേമത്ത് ഏറെ വിജയ സാദ്ധ്യതയുള്ള നേതാവിനെ നിറുത്തുകയെന്നതാണ് ബി.ജെ.പി നേരിട്ട വെല്ലുവിളി. അതിന്റെ അവസാനമാണ് കുമ്മനത്തെ തീരുമാനിക്കാന്‍ ധാരണയായത്.

ഇതിന്റെ ഭാഗമായി കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്‌ക്കെടുത്തിരിക്കുകയാണ് പാര്‍ട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന കുമ്മനത്തോട് വീണ്ടും നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. തീരുമാനമായ സ്ഥാനാര്‍ത്ഥികളോട് അതത് മണ്ഡലങ്ങളില്‍ വാടകയ്ക്ക് താമസസ്ഥലം തയ്യാറാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കുമ്മനത്തിനുവേണ്ടിയും വാടകയ്ക്ക് വീട് എടുത്തിരിക്കുന്നത്.

നേമത്ത് ബി.ജെ.പിക്ക് അതീതമായി രാജഗോപാലിനുണ്ടായിരുന്ന ജനപിന്തുണ കണക്കിലെടുത്താണ് കഴിഞ്ഞ തവണ സീറ്റ് നല്‍കിയത്. രാജഗോപാലിനുള്ള ജനപിന്തുണ ജനകീയനായ കുമ്മനത്തിലൂടെ നേടിയെടുക്കാമെന്നാണ് ബി.ജെ.പിയുടെ നിലവിലെ കണക്കുകൂട്ടല്‍.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് രാജഗോപാല്‍ നേടിയ വിജയത്തിലൂടെയാണ് ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. കേരള നിയമസഭയിലെ ഏക ബി.ജെ.പി എം.എല്‍.എയാണ് അദ്ദേഹം. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ഒ.രാജഗോപാല്‍ നിയമസഭയിലെത്തിയത്. രാജഗോപാലിനെതിരെ സി.പി.ഐ.എം കളത്തിലിറക്കിയ സിറ്റിംഗ് എം.എല്‍.എ വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജഗോപാലിന് 67,813 വോട്ടും ലഭിച്ചു. ഇത് അല്‍പസ്വല്‍പം ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും കുമ്മനത്തിലൂടെ നേമം പിടിക്കാനാകുമെന്ന് തന്നെയാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (32 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (55 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends