Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബിഗ് ബോസ് 3 ഞെട്ടിക്കും, രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂര്‍ വരെ.... ലിസ്റ്റുമായി സോഷ്യല്‍ മീഡിയ! ഇനിയാണ് വലിയ കളികൾ... സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ലോഗോ പ്രകാശനം നടത്തി ടൊവീനോ... ആവേശത്തോടെ ആരാധകര്‍!

09 JANUARY 2021 09:19 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ്‍ ഉടനെത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ നടന്‍ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസണ്‍ 3 ലോഗോ പുറത്തിറക്കിയത്. മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിങ്ങറിനിടെ അവതാരിക ജുവല്‍ മേരിയും വേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു.

ലോഗോ ലോഞ്ച് ഇവന്‍റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുന്‍ ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട് . ഇപ്പോൾ സോഷ്യല്‍ മീഡിയ ചര്‍ച്ച ബിഗ് ബോസ് 3യിലെ മത്സരാര്‍ത്ഥികള്‍ ആരെല്ലാമാകുമെന്നാണ്. രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ തുടങ്ങി നിരവധി പേരുകള്‍ ആണ് ആരാധകര്‍ ഉയര്‍ത്തുന്നത്

കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ആര്യയും ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൂന്നാം സീസണിന്റെ ലോഗോ പ്രകാശന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതോടെ ആരാധകരും വന്‍ ആവേശത്തിലാണ്.

ആദ്യ രണ്ട് സീസണുകളും അവതരിപ്പിച്ച മോഹന്‍ലാല്‍ തന്നെയായിരിക്കും മൂന്നാം സീസണിലും അവതാരകനെന്നാണ് സൂചന. ബിഗ് ബോസ് സീസണ്‍ 2 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു. 75ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നതായി മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലെത്തി മല്‍സരാര്‍ത്ഥികളെ അറിയിച്ചത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്സാന്‍ഡ്ര, ആര്‍ജെ രഘു, സുജോ മാത്യൂ, അമൃത സുരേഷ്- അഭിരാമി സുരേഷ്, പാഷാണം ഷാജി തുടങ്ങിയവരാണ് അവസാനം വരെ ഉണ്ടായത്.

ആദ്യ സീസണില്‍ സാബു മോന്‍ അബ്ദുസമദാണ് ടൈറ്റില്‍ വിന്നറായത്. പേളി മാണി രണ്ടാമതും ഷിയാസ് കരീം മൂന്നാം സ്ഥാനത്തും എത്തി. ബിഗ് ബോസ് മലയാളം ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മത്സരം മുറുകയിതോടെ മത്സരാര്‍ത്ഥികളുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.

മറ്റ് ഭാഷകളില്‍ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയത്. നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചു.

വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം.

ബിഗ് ബോസ് ആഴ്ചതോറും വ്യത്യസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാര്‍ത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു.

ഇതിനു വേണ്ടി മത്സരാര്‍ത്ഥികള്‍ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ ബിഗ്‌ബോസ് വീട്ടില്‍ നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (32 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (55 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends