Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ 2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിലായിരുന്ന ഭേദഗതി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടു കൊല്ലം നീണ്ട പരിശോധനയെക്കാടുവിൽ പൂർണമായും റദ്ദാക്കിയിട്ട് 30 മാസം; 2016 ഒക്ടോബറിലെ സുപ്രീം കോടതി വിധി, 2018 ഒക്ടോബറിലെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഇപിഎഫ് പെൻഷൻ പദ്ധതിയിൽ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ സന്നദ്ധമാവണം

09 JANUARY 2021 10:30 AM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട്ടിൽ ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ കഴിയുന്ന കോടിക്കണക്കിന് ജീവിതം ഇവിടെ ഉണ്ട്. അവരും മനുഷ്യർ ആണ്.ലക്ഷക്കണക്കിന് ഇ.പി.എഫ് വരിക്കാരോടും പെൻഷൻകാരോടും അങ്ങേയറ്റത്തെ വഞ്ചന കാണിക്കുന്ന ഒരു സ്ഥാപനമാണ് ഇ.പി.എഫ്.ഓർഗനൈസേഷൻ രാമായണം മുഴുവൻ വായിച്ചു കഴിഞ്ഞിട്ട് സീത ആരാണ് എന്ന് ചോദിച്ചാൽ രാവണൻ്റെ ഭാര്യ എന്നു പറയുന്ന കുറെ വിദ്യാൻമാരെ കൊണ്ട് നിറഞ്ഞു നിൽക്കുന്നിടമാണ് എംപ്ലോയീസ് ഫണ്ട് ഓർഗനൈസേഷൻ .

ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ 2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിലായിരുന്ന ഭേദഗതി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടു കൊല്ലം നീണ്ട പരിശോധനയെക്കാടുവിൽ പൂർണമായും റദ്ദാക്കിയിട്ട് 30 മാസം കഴിഞ്ഞു.

ശമ്പളത്തിനാനുപാതികമായി പെൻഷൻ വിഹിതം സ്വീകരിക്കണമെന്നും അതിനാനുപാതികമായി പെൻഷൻ നൽകാൻ ബാധ്യസ്ഥമാണെന്നുമാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി.ആ വിധി സുപ്രീം കോടതി ശരിവെച്ചതിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയെന്നത് രാജ്യത്താകെ ബാധകമായ വിധി നടപ്പാക്കാതിരിക്കുന്നതിന് ന്യായമല്ല. അതുകൊണ്ടാണ് വിധി പ്രകാരം നടപടി സ്വീകരിക്കാൻ ഇ.പി.എഫ്.ഒ.വി സമ്മതിക്കുന്ന കേസുകളിലെല്ലാം കോടതിയലക്ഷ്യക്കേസുകൾ വന്നതും പെൻഷകാർക്കനുകൂലമായ വിധി വിവിധ ഹൈക്കോടതികളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതും .

ഇത്രയുമായിട്ടും കോടതി വിധി മാനിച്ച് ചട്ടഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറായില്ലെന്നത് ലക്ഷക്കണക്കിന് പെൻഷൻ കാരോടു കാണിക്കുന്ന വഞ്ചന തന്നെയാണ്. നീതി നടപ്പാക്കുന്നത് നീട്ടി നീട്ടികൊണ്ടു പോയി അട്ടിമറിക്കുന്നതിന് ഇ പി എഫ് ഓർഗനൈസേഷന് ഒത്താശ ചെയ്യുന്ന സമീപനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന നക്കാപ്പിച്ച പെൻഷൻ തുകയിൽ അർഹിക്കുന്ന വർധന പ്രതീക്ഷിച്ച് കഴിയുന്നവർ മരിച്ചു തീരട്ടെ എന്ന കണ്ണിൽച്ചോരയില്ലാത്ത സമീപനമാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. ആനുകൂല്യം തടയാനുള്ള അതിതീവ്ര പരിശ്രമമാണ് കുറെ ഉദ്യോഗദുഷ്പ്രഭുക്കന്മാർ നടത്തി കൊണ്ടിരിക്കുന്നത്- ഏറ്റവും ഒടുവിൽ ഇ പി എഫ് പെൻഷൻ അലങ്കോലമാക്കാൻ ഉന്നയിച്ച വാദം വിചിത്രമാണ്.

ശമ്പളത്തിന് ആനുപാതികമായി ക്രമത്തിൽ വിഹിതം അടച്ചു വരുന്നവരുടെ താത്പര്യത്തിന് ഹാനികരമാണ് കുടിശ്ശിക ത്തുക അടച്ച് കൂടിയ പെൻഷൻ വാങ്ങുന്നതെന്നതാണ് വാദം. സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് പറഞ്ഞ് നിശിതവിമർശത്തോടെ നിരാകരിച്ച ചട്ടങ്ങളെയാണ് വീണ്ടും പരോക്ഷമായി പാവനമെന്ന മട്ടിൽ എടുത്ത് അവതരിപ്പിക്കുന്നത്.

തൊഴിലാളി ക്ഷേമത്തിനായി കൊണ്ടുവന്ന പദ്ധതിയെ തെറ്റായി വ്യാഖ്യാനിച്ച് തൊഴിലാളി വിരുദ്ധമാക്കരുത് എന്നാണ് 2016 ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചത്.അതായത് വിരമിച്ച ശേഷമോ അതല്ലെങ്കിൽ വിരമിക്കാറാകുമ്പോഴോശമ്പളത്തിനാനുപാതികമായ വിഹിതത്തിൻ്റെ കുടിശ്ശിക ഒന്നിച്ചടയ്ക്കാൻ വരിക്കാർ നിർബന്ധിതരായി. ഈ നിബന്ധനകൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതിനെ തുടർന്നാണ് കുടിശ്ശിക ത്തുക ഒന്നിച്ചയക്കുന്ന സാഹചര്യം വന്നത് 'ഉന്നത നീതിപീ0 ത്തിൻ്റെ നിർദ്ദേശം അനുസരിച്ചാണ് വിരമിച്ചവരും വിരമിക്കാറായ വരുമെല്ലാം യഥാർത്ഥ ശമ്പളത്തിന് അനുസരിച്ച് പെൻഷൻ വിഹിതം കുടിശ്ശിക സഹിതം അടയ്ക്കുന്നത്.

ആനുപാതിക പെൻഷൻ കിട്ടുന്നതിന് കുടിശ്ശികത്തുകയടക്കം അടച്ച് കാത്തിരിക്കുന്നവരെയടക്കം ദോഷകരമായി ബാധിക്കുന്ന നിർഭാഗ്യകരമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് പരമോന്നത നീതിപീഠം തന്നെ വ്യക്തമാക്കിയതാണ്. ജീവിത സായാഹ്നത്തിലുള്ളവരാണ് നീതിക്ക് വേണ്ടി നിലവിളിക്കുന്നതെന്നത് അധികൃതർ വിസ്മരിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അന്യായം.

ഇ പി എഫ് പെൻഷൻ പ്രശ്നത്തെപ്പറ്റി പഠിക്കുകയും പാർലമെൻറിൽ അത് വേണ്ട തരത്തിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത് എന്- കെ.പ്രേമചന്ദ്രൻ എം - പി.മാത്രമാണ്. 2016 ഒക്ടോബറിലെ സുപ്രീം കോടതി വിധി, 2018 ഒക്ടോബറിലെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഇപിഎഫ് പെൻഷൻ പദ്ധതിയിൽ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്യാൻ വൈകിയ വേളയിലെങ്കിലും കേന്ദ്ര സർക്കാർ സന്നദ്ധമാവണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (32 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (55 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends