ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭസഭയില്‍ മൂന്നര വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജ്യസഭാ ചെയര്‍മാന്‍കൂടിയായ ഉപരാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്ന് സ്റ്റീഫന്‍ ജോര്‍ജ്, പികെ സജീവ്, പിടി ജോസ്, ജോര്‍ജ് കള്ളിവയലില്‍ തുടങ്ങിയവരെയാണ് പകരക്കാരായി നിലവില്‍ പരിഗണിക്കുന്നത്. 2009-14, 2014-18 വര്‍ഷങ്ങളില്‍ കോട്ടയത്ത് നിന്ന് ജോസ് കെ മാണി രണ്ടു തവണ മുന്‍പ് ലോക് സഭയില്‍ അംഗമായിരുന്നു. പിന്നീടാണ് ലോക് സഭാ എംപി സ്ഥാനം ഉപേക്ഷിച്ച് രാജ്യസഭയിലെത്തിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ജോസ് കെ മാണി രാജ്യസഭയില്‍ നിന്ന് രാജിവയ്ക്കുന്നത്.
ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടായതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്. കോണ്‍ഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും. രാജ്യസഭാംഗത്വം തുടര്‍ന്നും കേരള കോണ്‍ഗ്രസ്-എമ്മിനു എല്‍ഡിഎഫ് നല്‍കുമെന്ന് ധാരണയുണ്ട്.
https://www.facebook.com/Malayalivartha

























