സ്വർണ വിലയിൽ വൻ ഇടിവ്..ഇന്ന് പവന് 960 രൂപ കുറഞ്ഞു .. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപ..ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്.രാജ്യാന്തര വിപണിയിലും വില ഇടിവ്. ഔൺസിന് 1,849 ഡോളറിൽ ആണ് വ്യാപാരം. ട്രോയ് ഔൺസിന് 1940 ഡോളറിൽ ഏറെയായി വില ഉയര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത്
37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം ഉണ്ടായത്
ഡിസംബറിൽ സ്വര്‍ണ വില പവന് 1,440 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ ഒന്നിന് 35,920 രൂപയായിരുന്നു ഒരു പവന് വില. ഇത് ഡിസംബര്‍ 21,28 ദിവസങ്ങളിൽ സ്വര്‍ണ വില ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയിരുന്നു. പവന് 37,680 രൂപയായിരുന്നു വില.
നവംബര്‍ 9-ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. കൊറോണ വ്യാപനത്തിൻെറ തുടക്കത്തിൽ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു
https://www.facebook.com/Malayalivartha

























