Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കെമാല്‍ പാഷയ്‌ക്കെതിരെ ഫോണില്‍ തെറിയഭിഷേകം; പോലീസ് കേസെടുത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാന്‍ എന്നു പറഞ്ഞത് ചിലരെ പ്രകോപിപ്പിച്ചു; മുഖ്യമന്ത്രിയും മന്ത്രിയും വിമര്‍ശിച്ചു പിന്നാലെ തെറിവിളി ഫോണ്‍കോളും എത്തി

09 JANUARY 2021 04:22 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ ഫോണില്‍ തെറിയഭിഷേകം. ഉദ്ഘാടനത്തിനു മുന്‍പ് പാലം തുറന്നവരെ പിന്തുണച്ചതിന്റെ പേരിലാണ് സി.പി.എമ്മിനെ പിന്തുണക്കുന്ന വിഭാഗത്തില്‍ നിന്നും തെറി വിളി ഫോണ്‍ കോളുകള്‍ വന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് അസഭ്യവാക്കുകള്‍ പറയുന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലോക്കല്‍ ലാന്‍ഡ് നമ്പരില്‍ നിന്നു വിളിച്ചും അസഭ്യം പറഞ്ഞത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അസഭ്യം പറച്ചില്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിനെ തുടര്‍ന്ന് മൊഴി എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാന്‍ എന്നു പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടിയിട്ടില്ല. പിണറായിയുടെ പൊലീസില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിയിരുന്നു.

ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയവാദമെന്നു പറയുന്നത് വിവരം കെട്ടവരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെ നിന്നാണെങ്കില്‍ ജനങ്ങളുടെ ഇഷ്ടം കൊണ്ടാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളും ഇന്ത്യന്‍ പൗരനാണ്. അയാള്‍ക്ക് മത്സരിക്കാം. ഇങ്ങനെ പറയുമ്പോള്‍ അരാഷ്ട്രീയവാദം എന്നു പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയമാണ്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയമാണ്. അത് കക്ഷി രാഷ്ട്രീയം തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കക്ഷി രാഷ്ട്രീയമെന്നു പറയുന്നതും രാഷ്ട്രീയമെന്നു പറയുന്നതും രണ്ടാണ്. അതിനെക്കുറിച്ച് കാഴ്ചപ്പാടു വേണം. അതില്ലാത്തതാണ് ഇവിടെ പ്രശ്‌നം.

ജനങ്ങള്‍ എന്തെങ്കിലും പറഞ്ഞാലോ പ്രതികരിച്ചാലോ അത് അരാഷ്ട്രീയവാദമാണ് എന്നു പറയുന്നത് ജനത്തെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അടിച്ചമര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. ജനങ്ങളുടെ നിലപാടുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഓമനപ്പേരാണ് അരാഷ്ട്രീയ വാദമെന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രി ജി സുധാകരനും ഇന്ന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതിന് പിന്നിലെയാണ് തെറിവിളി ഫോണുകള്‍ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends