Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

3.5 കോടിയുടെ കാർ സ്വന്തം വീട്ടുമുറ്റത്ത്: പണം കൊടുത്ത് വാങ്ങിയതല്ല: മലയാളികളെ ഞെട്ടിച്ച് ഒരു 25 കാരൻ

09 JANUARY 2021 05:27 PM IST
മലയാളി വാര്‍ത്ത

മൂന്നരക്കോടിയുടെ കാറ് സ്വന്തം വീട്ടുമുറ്റത്ത്... എന്നാൽ ഈ കാർ വാങ്ങിയതല്ല എന്നതാണ് അതിശയം... മലയാളികളെ അമ്പരപ്പിച്ച് 25 വയസ്സുകാരൻ...ഈ കാറ് കൂലിപ്പണിക്കാരൻ അനസിനെ വീട്ടിൽ എങ്ങനെ വന്നു എന്ന് അല്ലേ?സ്വയം പണിത 'ലംബോർഗിനി'യുമായി ഏവരെയും മനസ്സ് കവർന്ന ഇരിക്കുകയാണ്. അനസ്....

3.5 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറായ ലംബോർഗിനി ഹുറാക്കാൻ കേരളത്തിൽ നടൻ പൃഥ്വിരാജിനും കോട്ടയത്തെ മറുനാടൻ വ്യവസായി സിറിൾ ഫിലിപ്പിനും മാത്രമാണ് സ്വന്തമായിട്ടുള്ളത്.. ഇപ്പോളിതാ കേരളത്തിൽ മൂന്നാമത്തേത് 'സ്വയം നിർമ്മിച്ച് സ്വന്തമാക്കിയിരിക്കുകയാണ് കൂലിപ്പണിക്കാരൻ ഇടുക്കി സേനാപതി കുളക്കോഴിച്ചാൽ കേളംക്കുഴയ്ക്കൽ അനസ് ബേബി. ഇദ്ദേഹം എം.ബി.എ ബിരുദക്കാരനാണ്.

പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ പോലും പണമില്ലാത്ത തനിക്ക് ലംബോർഗിനി പോയിട്ട് ഒരു നല്ല ബൈക്ക് പോലും വാങ്ങാൻ സാധിക്കില്ലെന്ന് ഈ 25കാരന് നന്നായറിയാം. അതുകൊണ്ട്, സ്വപ്നമായ ലംബോർഗിനി, സ്വന്തമായിട്ട് നിർമിക്കുകയായിരുന്നു അനസ്. അതിനു വേണ്ടിവന്നത് ഒന്നര വർഷവും രണ്ടു ലക്ഷം രൂപയും മാത്രമായിരുന്നു. പണം കണ്ടെത്താൻ പന്തൽപ്പണിയും വാർക്കപ്പണിയും കാറ്ററിംഗ് ജോലിയുമൊക്കെ ചെയ്തു. അങ്ങനെ തന്റെ ലക്ഷ്യത്തിനുള്ള തുക സമാഹരിച്ചു...

അനസിന് ചെറുപ്പത്തിലേ വാഹനങ്ങളോട് വലിയ കമ്പമായിരുന്നു. എന്നാൽ കളിപ്പാട്ടം പോലും വാങ്ങാൻ പണം വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. എല്ലാം സ്വയം നിർമിച്ചാണ് അനസിന് ശീലം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിൾ ബൈക്കാക്കി മാറ്റി വീട്ടുകാരെ അദ്ഭുതപ്പെടുത്തിയിരുന്നു . പാലക്കാട്ട് എം.ബി.എ പഠനം കഴിഞ്ഞ് മംഗലാപുരത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടി. അപ്പോഴും വാഹനങ്ങളോടുള്ള കമ്പം വിട്ടില്ല. വളരുന്തോറും വാഹനങ്ങളോടുള്ള കമ്പം കൂടിക്കൂടി വന്നു. അങ്ങനെ ഒരു സുപ്രഭാതത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി.ആലുവയിലെ കാർ ഷോറൂമിലാണ് ലംബോർഗിനി കാർ ആദ്യമായി നേരിൽ കാണുന്നത്. പിന്നീട് നടൻ പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയെന്ന വാർത്ത കണ്ട് ആ കാറിന്റെ മോഡലിൽ തന്നെ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ രാത്രികളെ പകലാക്കി തന്റെ അധ്വാനം അനസ് തുടങ്ങി.രാവും പകലും അതിനുവേണ്ടിയായി അദ്ധ്വാനം. യൂട്യൂബിൽ നിന്ന് കാറിനെ പറ്റി പഠിച്ചു. ആദ്യം പേപ്പർ രൂപമുണ്ടാക്കി. എന്നാൽപ്രളയം തകർത്ത ജീവിതങ്ങൾ ക്കൊപ്പം മനസ്സിന് ഈ സ്വപ്നത്തിനും വിലങ്ങുതടിയായി പ്രളയം മാറി. 2018ലെ മഹാപ്രളയം എല്ലാം തകർത്തു. ആകെയുണ്ടായിരുന്ന വീട് തകർന്നു, പിന്നാലെ പിതാവ് ബേബിയുടെ മരണം. ഇതോടെ കുടുംബഭാരം അനസിന്റെ ചുമലിലായി. ഇത്രയൊക്കെ പ്രതിസന്ധികൾ വന്നിട്ടും തന്റെ സ്വപ്നത്തെ പാതി വഴിയിൽ ഉപേക്ഷിക്കാൻ അനസ് തയ്യാറായില്ല. കൂലിപ്പണി ചെയ്ത് സമ്പാദിച്ച തുകയിലൊരുഭാഗം സ്വപ്നസാക്ഷാത്കാരത്തിനായി മാറ്റിവെച്ചു. ഇതുമായി പാലാക്കാടും തൃശൂരും മംഗലാപുരത്തും പോയി പഴയ വണ്ടികളുടെ പാർട്സ് വാങ്ങി. 110 സി.സി ബൈക്കിന്റെ എൻജിൻ സംഘടിപ്പിച്ച ശേഷം ഇരുമ്പു കൊണ്ട് ചട്ടക്കൂട് നിർമിച്ചു. പഴയ ഫ്ളെക്‌സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിർമാണത്തിന് ഉപയോഗിച്ചു.ഒന്നരവർഷത്തിനിപ്പുറം അനസിന്റെ വീട്ടുമുറ്റത്ത് ഒരു പച്ച ലംബോർഗിനി രൂപംപ്രാപിച്ചു. മുകളിലേക്ക് തുറക്കുന്ന ഡോറും, കോക്പിറ്റിനെ ഓർമിപ്പിക്കുന്ന കാബിനും ബാക്ക് എൻജിനും ഓട്ടോമാറ്റിക് സംവിധാനങ്ങളുമെല്ലാമായി ഒരു കൊച്ചു 'ലംബോർഗിനി.' ഡിസ്‌ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും കാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ കാറിലുണ്ട്.സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച കാർ പെട്ടെന്ന് വൈറലായി. കാറിന്റെ വീഡിയോ കണ്ട് ലംബോർഗിനിയുടെ ബംഗളൂരു ഷോറൂമിൽ നിന്ന് അഭിനന്ദനവും തേടിയെത്തി. അമ്പതിനായിരം രൂപ കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം.അമ്മ മേഴ്‌സിയും അനുജൻ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അജസും ഈ സാഹസത്തെ തുടക്കത്തിൽ എതിർത്തെങ്കിലും ഇപ്പോൾ കൂടെയുണ്ട്. വണ്ടി റോഡിലിറക്കാനാകില്ലെങ്കിലും ഇടവഴികളിലും മറ്റും ഓടിച്ച് തന്റെ മോഹം സഫലമാക്കുകയാണ് അനസ്.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (7 hours ago)

Malayali Vartha Recommends