കണ്ണില്ലാത്ത ക്രൂരതയ്ക്ക് അവസാനമില്ലേ... അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍

അങ്കമാലിയില്‍ അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അങ്കമാലി മൂക്കന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആഴകം സെന്റ് മേരീസ് യാക്കോബായ ഹെര്‍മോണ്‍ പള്ളിയുടെ വരാന്തയില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ നോക്കുമ്പോള്‍ പാലും കുപ്പിയും കയ്യില്‍ പിടിച്ച് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി ആളുകള്‍ പള്ളി പരിസരത്ത് തടിച്ചുകൂടി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















