അമ്മ മകനെ പീഡിപ്പിച്ച കേസ്... എല്ലാം കെട്ടിച്ചമച്ചത്; അമ്മയ്‌ക്കെതിരായ മൊഴി സഹോദരനെ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് ഇളയ മകന്‍

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയമകന്റെ വെൡപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. അമ്മയ്‌ക്കെതിരായ മൊഴി സഹോദരനെ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് ഇളയ മകന്‍ വെളിപ്പെടുത്തി. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്‍ മൊഴി നല്‍കി. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മകന്റെ പരാതിയില്‍ അമ്മയെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ മകള്‍ നിരപരാധി ആണെന്നും വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇതിനു പിന്നിലെന്നും യുവതിയുടെ അമ്മ പറഞ്ഞു. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha






















