തിരുവനന്തപുരത്ത് ഫോര്‍ട്ട് പോലീസുകാരെ ഗൂണ്ടകള്‍ ആക്രമിച്ചു

തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിന് സമീപമാണ് സംഭവം നടന്നത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാരെയാണ് ഗൂണ്ടകള്‍ ആക്രമിച്ചത്. പോലീസ് ജീപ്പിന് നേരെ അക്രമികള്‍ വാഹനമോടിച്ചു കയറ്റി. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്. ആല്‍ത്തറ വിനീഷ് കൊലപാതകം, രഞ്ജിത് കൊലപാതകം എന്നീ കേസുകളിലെ പ്രതികളാണ് ഇവര്‍.
https://www.facebook.com/Malayalivartha






















