അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് ചില മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ്; സര്‍ക്കാരിന്റെ പ്രതിരോധ രംഗത്തെ ചില മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ കൊണ്ട് തടയിടാന്‍ ശ്രമിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്

കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രതിരോധ രംഗത്തെ നേട്ടങ്ങള്‍ ചില മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ കൊണ്ട് തടയിടാന്‍ ശ്രമിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് ചില മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ്. ലൈഫ് പദ്ധതിക്കെതിരെ ചിലര്‍ കുപ്രചാരണം നടത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ഒരു ചാനലിന്റെ സര്‍വേ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എതിരാളികള്‍ പലതും കാട്ടി കൂട്ടി. എല്ലാ പ്രചാരണങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ മറുപടി തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha






















